BEYOND THE GATEWAY

ജീവ ഗുരുവായുരിൻ്റെ ആഭിമുഖ്യത്തിൽ കനോലി കനാൽ സംരക്ഷണ യാത്ര ജൂലൈ 28ന്

ഗുരുവായൂർ: കനോലി കനാലിന്റെ ചാവക്കാട് മുതൽ പൊന്നാനി വരെയുള്ള ഭാഗം പ്ലാസ്റ്റിക്ക് മാലിന്യ വിമുക്തമാക്കുന്നതിനും ഇരുതീരങ്ങളിലെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനും നല്ല ജീവന പ്രസ്ഥാനമായ ജീവ ഗുരുവായൂർ തീരുമാനിച്ചതിൻ്റെ ഭാഗമായി ജൂലൈ 28ന് 30 അംഗങ്ങൾ അടങ്ങുന്ന സംഘം വഞ്ചിയാത്ര നടത്തും ജലഗതാഗതം പുന സ്ഥാപിക്കുക, പുഴകളെ സുഗമമായി ഒഴുകാൻ അനുവദിക്കുക, ജല സ്രോതസ്സുകളെ മാലിന്യ വിമുക്തമാക്കുക തുടങ്ങിയ മുദ്രാവാക്യം കൂടി ഉയർത്തിപ്പിടിച്ചാണ് യാത്ര. വഞ്ചിയാത്ര ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ചടങ്ങിൽ പങ്കെടുക്കും.

രാവിലെ 8 30ന് ചാവക്കാട് വഞ്ചിക്കടവത്തു നിന്നും ആരംഭിക്കുന്ന യാത്രയിൽ കനാലിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകീട്ട് 4 മണിക്ക് തിരിച്ചെത്തും. ഒട്ടേറെ പൊതുപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ഉദ്ഘാടനത്തിലും സമാപനയോ ഗത്തിലും പങ്കെടുക്കുമെന്ന് ജീവ പ്രസിഡണ്ട് പി ഐ സൈമൺ മാസ്റ്റർ, രക്ഷാധികാരി ഡോക്ടർ പി എ രാധാകൃഷ്ണൻ, സെക്രട്ടറി സന്ധ്യ ഭരതൻ, കോർഡിനേറ്റർ അഡ്വ രവി ചങ്കത്ത്, ട്രഷറർ മുരളീധരകൈമൾ, കെ യൂ കാർത്തികേയൻ, എ കെ സുലോചന, അസ്കർ കൊളംബോ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു..

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...