ഗ്ലോബൽ ജി എൻ എസ് എസിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ തിരുവാതിരക്കളിയും രാമായണ പാരായണവും

ഗുരുവായൂർ: ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റി (GNSS) മഹിളാ വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ കർക്കടക മാസം ഒന്നാം തിയ്യതി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കാലത്ത് 6 മണി മുതൽ ഗുരു പ്രഭിത ജയദാസിൻ്റെ നേതൃത്ത്വത്തിൽ ശ്രീരാമചരിതം തിരുവാതിരക്കളി അവതരിപ്പിച്ചു.

ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി.രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ആരംഭിച്ച തിരുവാതിരക്കളിക്ക് പ്രശസ്ത സംഗീതജ്ഞ ശ്രീദേവി വായ്പാട്ടും, ഗിന്നസ് റെക്കാർഡിന്ന് അർഹനായ ഗുരുവായൂർ ജ്യോതിദാസ് എടക്കയിൽ താളവും തീർത്തു. തുടർന്ന് GNSS മുതിർന്ന അംഗങ്ങൾ ഈ വർഷത്തെ രാമായണ പാരായണത്തിന് തുടക്കം കുറിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...