BEYOND THE GATEWAY

വായന പക്ഷാചരണത്തിൽ ഗുരുവായൂര്‍ നഗരസഭ വിദ്യാഭ്യാസ ആദരം നടത്തി

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

വായന പക്ഷാചരണത്തിന്‍റെ ഭാഗമായി നഗരസഭാ ലൈബ്രറി സംഘടിച്ചിച്ച വിവിധ സാഹിത്യ മത്സരങ്ങളിലെ ജേതാക്കള്‍ക്കുളള സമ്മാനദാനവും ഇതോടൊന്നിച്ച് നടന്നു. എന്‍ കെ അക്ബര്‍ എം എല്‍ എ വിദ്യാഭ്യാസ ആദരം ഉദ്ഘാടനം ചെയ്തു.

പ്രശസ്ത ചലച്ചിത്രതാരം ജയരാജ് വാര്യര്‍ മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത് കുമാര്‍, എ.സായിനാഥന്‍, കൗണ്‍സിലര്‍, കെ.പി ഉദയന്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, സൂപ്രണ്ട് കെ എസ് സുനില്‍ എന്നിവര്‍ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...