BEYOND THE GATEWAY

ഗുരുവായൂരിൽ :ശക്തമായ കാറ്റിലും മഴയിലും മരം വീണു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പതിനാറാം വാർഡ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് പുറകുവശത്തുള്ള റോഡിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൂമരത്തിന്റെ വലിയ കൊമ്പ് പൊട്ടി വീണത്. ഇലക്ട്രിക് കമ്പിയിൽ പൊട്ടി വിണതിനെ തുടർന്ന് ഇലക്ട്രിക് പോസറ്റുകൾ ചെരിഞ്ഞു. കെഎസ്ഇബി അധികൃതർ മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

ചാമുണ്ഡേശ്വരി റോഡിൽ രണ്ട് വലിയ മരങ്ങളും അപകടാവസ്ഥയിലാണ് നിൽക്കുന്നത്. എത്രയും പെട്ടെന്ന് മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

➤ ALSO READ

ചാവക്കാട് ഉപജില്ലാ  കലോത്സവ നഗറിൽ ഗ്രീൻ പ്രോട്ടോക്കോൾ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ കോമ്പൗണ്ടിൽപ്ലാസ്റ്റിക് വേസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക് ബോട്ടിൽസ് അടക്കമുള്ള സിംഗിൾ യൂസ് ഐറ്റംസ് കൊണ്ടുവരുന്നവരുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ഗ്രീൻ...