BEYOND THE GATEWAY

ഗുരുവായൂർ മഞ്ജുളാൽത്തറ മേളത്തിൽ വാദ്യ കലാകാരന്മാർക്ക് പങ്കെടുക്കുവാൻ അവസരം

ഗുരുവായൂർ: ഗുരുപവനപുരി ഒന്നാകെ ഏറ്റെടുത്ത്, താളവാദ്യമേള, സാമൂഹ്യ – ആദ്ധ്യാത്മിക – ആരവ – ആഹ്ളാദ – ആമോദനിറവോടെ നടത്തപ്പെടുന്ന ചിങ്ങമാസം ഒന്നിന് നടക്കുന്ന ചിങ്ങമ ഹോത്സവത്തോടനുബന്ധിച്ച് ആഗസ്റ്റ് 17 ന് ഗുരുവായൂർ കിഴക്കേ നടയിൽ മഞ്ജുളാൽ പരിസരത്ത് വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ പ്രാമാണ്യത്തിൽ നൂറ്റമ്പോളം മേളകലാകാരന്മാർ ഒരുക്കുന്ന വിഖ്യാതമായ മഞ്ജുളാൽത്തറമേള ത്തിൽ പങ്കെടുക്കുവാൻ വാദ്യ കലാകാരന്മാർക്ക് അവസരം നൽകുന്നു.

അന്നേ ദിനത്തിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് ശേഷം സമാരംഭം കുറിയ്ക്കുന്ന മഞ്ജുളാൽത്തറമേളത്തിൽ ഹൈന്ദവ വിഭാഗത്തിൽപ്പെട്ട എല്ലാ വാദ്യ കലാകാരന്മാർക്കും പ്രത്യേകിച്ച് തുടക്കം കുറിച്ചവർക്കും, ഇരുത്തം വന്നവർക്കും, പ്രതിഭകളായവർക്കും അതിർ വരമ്പുകളില്ലാതെ പങ്കെടുക്കാം.

ഗുരുവായൂരിൽ വാദ്യ സപര്യ ഒരുക്കുവാൻ, മേളത്തിൽ പങ്കുച്ചേരുവാൻ ആഗ്രഹമുള്ള കലാകാരന്മാർ 2024 ആഗസ്റ്റ് അഞ്ചിന് മുമ്പായി 94 47 20 83 43* നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി വാദ്യ വിഭാഗം ചെയർമാൻ ഗുരുവായൂർ ജയപ്രകാശ്, കൺവീനർ ബാലൻ വാറണാട്ട് എന്നിവർ അറിയിച്ചു.

➤ ALSO READ

ചാവക്കാട് ഉപജില്ലാ  കലോത്സവ നഗറിൽ ഗ്രീൻ പ്രോട്ടോക്കോൾ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ കോമ്പൗണ്ടിൽപ്ലാസ്റ്റിക് വേസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാസ്റ്റിക് ബോട്ടിൽസ് അടക്കമുള്ള സിംഗിൾ യൂസ് ഐറ്റംസ് കൊണ്ടുവരുന്നവരുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപിച്ച ഗ്രീൻ...