ഗുരുവായൂർ: നവതിയുടെ നിറവിലെത്തിയ ഗുരുവായൂർ സ്നേഹസ്പർശം പ്രസിഡണ്ട് ആർ.വി.അലിക്ക് പൗരാവലിയുടെ ആദരം. ടൗൺ ഹാളിൽ നടന്ന സമാദരണ സദസ്സ് സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ആർ.വി. അലി രചിച്ച ഗുരുവായൂർ ഇന്നലെ ഇന്ന് എന്ന പുസ്തകം എൻ.കെ. അക്ബർ എം.എൽ.എ പ്രകാശനം ചെയ്തു. കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഏറ്റുവാങ്ങി. മുൻ എം.എൽ.എ.യും സംവിധായകനും, നടനുമായ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർ ആർ.വി.ഷെരീഫ്, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ റിട്ട: ക്രൈംബ്രാഞ്ച് എസ്.പി. ആർ.കെ. ജയരാജ്, ജി.കെ. പ്രകാശൻ, ടി.ടി. ശിവദാസൻ, ആർ.വി. അബ്ദുറഹീം, അഡ്വകെ.വി.മോഹനകൃഷ്ണൻ, അഡ്വ രവിചങ്കത്ത്, ലിജിത്ത് തരകൻ ,പി.പി. വർഗീസ്, അനിൽ കല്ലാറ്റ്, ഡോ. വി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളലും ,സ്നേഹ സ്പർശം അംഗങ്ങളുടെ വിവിധ കലാപരിപാടികളും, സ്നേഹ വിരുന്നും ഉണ്ടായി.