BEYOND THE GATEWAY

വടക്കാഞ്ചേരിയില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം

തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളം കലര്‍ന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവച്ച കാനുകള്‍ക്കാണ് തീപിടിച്ചത്.

കാന്‍ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകി. പമ്പിന് പുറത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പുറത്തേക്ക് ഒഴുകിയ മലിന ജലത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. പമ്പ് ജീവനക്കാര്‍ ടാങ്കുകളില്‍ നിന്നുള്ള വാല്‍വുകള്‍ ഓഫ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത് വലിയ അപകടം ഒഴിവാക്കി.ഉടനെ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. ഇവരും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം നടത്തിയ പരിശ്രമത്തിലുടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തെ തുടര്‍ന്ന് വടക്കാഞ്ചേരി- ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...