ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ വിവിധ വികസന പദ്ധതികളുടെ നിർമാണോദ്ഘാടനം 30ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ നിർവഹിക്കും. മൾട്ടി സ്പെഷാലിറ്റി ആശുപത്രിയാണ് ഇതിൽ പ്രധാനം. ഇപ്പോഴത്തെ ദേവസ്വം ആശുപത്രിയോടു ചേർന്ന രണ്ടേക്കർ സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്.
56 കോടിയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. ആശുപത്രി നിർമാണത്തിന് റിലയൻസ് ഗ്രൂപ്പ് ഉടമ അംബാനി പണം നൽകിയിട്ടില്ല. നൽകാമെന്ന ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ല. അദ്ദേഹം ക്ഷേത്ര ദർശനത്തിനു വന്നപ്പോൾ ഒരു നിർദേശം വചിരുന്നതായും അത് പരിഗണിക്കാമെന്നു പറഞ്ഞതായും, കത്തിടപാടുകൾ നടന്നു വരികയാണെന്നും ചെയർക്കാൻ പറഞ്ഞു. സഹായം ലഭിച്ചില്ലെങ്കിൽ ദേവസ്വം ഫണ്ട് ഉപയോഗിച്ച് ആശുപത്രി നിർമിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പറഞ്ഞു.
കൗസ്തുഭം ഗസ്റ്റ് ഹൗസിൻ്റെ നവീകരണം 13.3 കോടി, തെക്കേ ഔട്ടർ റിംഗ്റോഡിൽ ദേവസ്വം ബാച്ചിലേഴ്സ് ക്വാർട്ടേഴ്സിനോട് ചേർന്ന് അഗ്നിരക്ഷാ സേനയ്ക്കായി 4.22 കോടി ചെലവിൽ കെട്ടിടം, ആനക്കോട്ടയിൽ 2.09 കോടി ചെലവിൽ സമഗ്ര ഖരമാലിന്യ പരിപാലന പദ്ധതി, 1.62 കോടി ചെലവിൽ ആനകൾക്ക് നിൽക്കാനായി 10 ഷെഡ് എന്നിവയാണ് 30ന് ഉദ്ഘാടനം പദ്ധതികൾ. ആനകളുടെ സുഖചികിത്സയുടെ സമാപനവും അന്നുനടക്കും.
ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം വി എൻ വാസവൻ ആദ്യമായാണ് ദേവസ്വത്തിൻ്റെ ഔദ്യോഗിക പരിപാടിക്കായി എത്തുന്നത്