BEYOND THE GATEWAY

ഗുരുവായൂരിൽ ഓപ്പൺ ജിംനേഷ്യവും, നവീകരിച്ച കുളവും ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ വികസന തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി തൈക്കാട് മന്നിക്കരയിലെ ഇ കെ നായനാർ ചിൽഡ്രൻസ് പാർക്കിൽ,55 ലക്ഷം രൂപയോളം ചിലവഴിച്ച് സംരക്ഷണ ഭിത്തിയും, ഫെൻസിംഗും, ഹാൻൻ്റ് റയിലും, ഇൻ്റർലോക്ക് വിരിച്ച നടപ്പാതയും, വഴി വിളക്കുകളുമെല്ലാം നിർമ്മിച്ച് നവീകരിച്ച മന്നിക്കര കുളത്തിൻ്റെയും,വ്യായാമത്തിനായി സജ്ജമാക്കിയ ഓപ്പൺ ജിംമിൻ്റെയും, കുടുംബശ്രീ കിയോസ്ക്കിൻ്റേയും ഉദ്ഘാടനം, മണലൂർ എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു.

ചൊവ്വല്ലൂർപ്പടി മന്നിക്കര റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണുമെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചില കരാറുകാരുടെ മോശം പ്രവൃത്തികൾ സർക്കാരിന് ദുഷ്പേരുണ്ടാക്കുന്നതായും ഇത്തരം കരാറുകാരെ മാറ്റിനിർത്തി പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എം എൽ എ അറിയിച്ചു.

നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, എം എം ഷെഫീർ, എ എസ് മനോജ്, ബിന്ദു അജിത്, ഷൈലജ.സുധൻ, വാർഡ് കൗൺസിലർ അജിത അജിത്, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ, എം എ ഷാജി, ബി വി ജോയ്, റഷീദ് കുന്നിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് ചെയർമാൻ അനീഷ്മ ഷനോജ് സ്വാഗതവും,നഗരസഭ സെക്രട്ടറി എച് . അഭിലാഷ് കുമാർ നന്ദിയും പറഞ്ഞു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...