ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപാ ഉപയോഗിച്ച് വാങ്ങിയ പ്രിൻ്റിംഗ് മെഷീനിൻ്റെയും, ഫോട്ടോ കോപ്പി മെഷീനിൻ്റെയും സ്വിച്ച് ഓൺ കർമ്മം മണലൂർ എം എൽ എ ശ്രീ മുരളി പെരുനെല്ലി നിർവ്വഹിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ. വിജോയ് പി. എസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പി ടി എ സെക്രട്ടറി ഡോ. സന്തോഷ് പി. പി. സ്വാഗതവും, നാക്ക് കോർഡിനേറ്റർ ക്യാപ്റ്റൻ രാജേഷ് മാധവൻ നന്ദിയും പറഞ്ഞു. കോളേജ് വിദ്യാർത്ഥി യൂണിയൻ അംഗം ഹബീബ് ആശംസയും നേർന്നു.