BEYOND THE GATEWAY

ജീവ ഗുരുവായൂരിൻ്റെ കനോലി കനാൽ സംരക്ഷണ യാത്ര ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു

ചാവക്കാട് വഞ്ചിക്കടവിൽ നിന്നും മുപ്പതിലധികം യാത്രികരുമായി പുറപ്പെട്ട വഞ്ചിയാത്ര കനോലി കനാലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു
പൊന്നാനിയിലെത്തി തിരിച്ച് ചാവക്കാട് സമാപിച്ചു. ഉദ്ഘാടന സഭയിൽ പ്രസിഡണ്ട് പി.ഐസൈമൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു ഡോ: പി.എ.രാധാകൃഷ്ണൻ കനോലി കനാലിൻ്റെ ഉദ്ഭവവും നിലനിൽക്കേണ്ടതിൻ്റെ ആവശ്യകതയും വിവരിച്ചു.

അഡ്വ: രവി ചങ്കത്ത് ആ മുഖ പ്രഭാഷണം നടത്തി :കൗൺസിലർ ഫൗസൽ ആശംസകൾ നേർന്നു’ സന്ധ്യാ ഭരതൻ പി.മുരളീധര കൈമൾ, കെ.യു.കാർത്തികേയൻ, ഹൈദരലി പാലുമായ്.അസ്ക്കർ കൊളംബോ എന്നിവർ പ്രസംഗിച്ചു പുഴ ഗതാഗത യോഗ്യമാക്കേണ്ടതിൻ്റെ സന്ദേശവുമായുള്ള പാട്ടുകളുമായി എത്തിയ യാത്ര സംഘത്തിന് പുന്ന യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വീകരണം നൽകി

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...