BEYOND THE GATEWAY

തെക്കുമുറി മാധവൻ നായർ സ്‌മാരക പിതൃസ്‌മൃതി പുരസ്‌കാരം മഠത്തിൽ രാധാകൃഷ്‌ണൻ നായർക്ക്.

ഗുരുവായൂർ: ആദ്ധ്യാത്മിക പ്രധാനമായ കർക്കിടകവാവ് പിതൃബലിതർപ്പണ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘പിതൃസ്‌മൃതി ‘ ദിനാചരണത്തോടനുബന്ധിച്ച് നൽകി വരുന്ന 10,001 കയും ഫലകവും അടങ്ങുന്ന തെക്കുമുറി മാധവൻ നായർ സ്മാരക ‘പിതൃസ‌തി’ പുരസ്ക്‌കാരത്തിന് ഇത്തവണ ഗുരുവായൂരിന്റെ ഗുരുസ്വാമിയും, ഗുരുവായൂർ ക്ഷേത്രോത്സവ പള്ളിവേട്ട മുഖ്യ വേഷകാരനും, ആദ്ധ്യാത്മിക നിറ വ്യക്തിത്വവുമായ മഠത്തിൽ രാധാകൃഷ്‌ണൻ നായരെ തെരെഞ്ഞെടുത്തതായി അറിയിച്ചു കൊള്ളുന്നു.

കൂട്ടായ്‌മയുടെ സ്ഥാപക സാരഥികളിൽ പ്രമുഖനും, ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് ഇന്ന് കാണുന്ന നവചൈതന്യ പെരുമ ഒരുക്കിയ ആദ്ധ്യാത്മിക സാരഥിയും, പൊതുകാര്യ പ്രസക്തനുമായിരുന്ന തെക്കുമുറി മാധവൻ നായർ ‘സ്‌മരണാർത്ഥം’ ക്ഷേത്രായൂർ ഫാർമസി’ യുടെ സഹകരണത്തോടെ നൽകപ്പെടുന്ന പ്രസ്‌തുത പുരസ്‌കാരം മുൻ വർഷങ്ങളിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, രുദ്രയജ്ഞാചാര്യൻ കീഴേടം രാമൻനമ്പൂതിരി, ആചാര്യ സി.പി നായർ, തിരുവെങ്കിടാചല പതി ക്ഷേത്രസമിതി പ്രസിഡണ്ട് വി.രാഘവവാരിയർ തുടങ്ങി ശ്രേഷ്ഠ മഹിമകൾക്ക് സമ്മാനിച്ചിട്ടുണ്ടു്.

ഈ വർഷം തെരെഞ്ഞെടുക്കപ്പെട്ട പുരസ്‌കാര ജേതാവ് മഠത്തിൽ രാധാകൃഷ്ണ‌ൻ നായർ ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ പ്രധാന അനുഷ്ഠാന ചടങ്ങായ പള്ളിവേട്ടയിൽ അമ്പത് വർഷക്കാലമായി പന്നിവേഷം കെട്ടി ഭഗവൽ സേവ നടത്തി പോരുന്നു. അതിൽ തന്നെ ഏറെ പ്രധാന്യവും, ദിവ്യ വേഷവുമായ ‘ദേവസ്വം’ പന്നി വേഷത്തിലാണ് മിക്കപ്പോഴും പങ്കാളിയാക്കുന്നത്.

അയ്യപ്പഭക്തരുടെ ഗുരുവായൂരിലെ ഗുരുസ്വാമിയുമാണ്. 500 ൽപ്പരം തവണ ഇതിനകം ശബരിമല തീർത്ഥാടനം നടത്തിയിട്ടുള്ളവരിൽ പ്രഥമനിരയിലുമാണ്. മാസത്തിൽ ഒരു തവണ എന്നപോലെ തിരുപ്പതി യാത്രയുമുണ്ട്.

മറ്റു പ്രശസ്‌ത പുണ്യ ക്ഷേത്രങ്ങളി ലേക്കും ഒഴിവ് സമയങ്ങളിൽ നിരന്തരം യാത്ര പോകുന്നതിനാൽ ഇദ്ദേഹത്തെ ‘വാലിഭൻ’ (ഉലകം ചുറ്റുന്ന) എന്ന പേരിലാണ്. അറിയപ്പെടുന്നത്. തിരുപ്പതി ദേവസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം തിരുവെങ്കിടാചലപതി ക്ഷേത്ര അനുഷ്‌ഠാന ആഘോഷങ്ങളുടെ മുഖ്യ ചുമതലക്കാരിൽ ഒരാളുമായിരുന്നു, നിലവിൽ ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ പ്രസിഡണ്ട് കൂടിയാണ്.

പിത്യസ്‌മൃതിദിനമായ ആഗസ്‌റ്റ് 3 ശനിയാഴ്ച്ച വൈകുനേരം 3മണിയ്ക്ക് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്ക് ചേരുന്ന വേദിയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പുരസ്‌കാര വിതരണം നിർവഹിയ്ക്കുന്നതാണ്.

കൂട്ടായ്മ കുടുംബാംഗങ്ങളിൽ നിന്ന് മൺമറഞ്ഞവർക്ക് പ്രത്യേക സ്‌മരണാജ്ഞലി, വിദ്യാഭ്യാസ എൻഡോ മെന്റ് സ്കോളർഷിപ്പ് വിതരണം, പിതൃതർപ്പണ കർമ്മാചാര്യൻ രാമകൃഷ്ണ ഇളയതിന് ഗുരുവന്ദനം എന്നിവയും പുരസ്‌കാര സമർപ്പണ സദസ്സിൽ വെച്ച് നടത്തപ്പെടുന്നതാണ്.

➤ ALSO READ

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സെമിനാർ ഗായകൻ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി നടത്തിയ സെമിനാർ പ്രശസ്ത ഗായകൻ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ദേവസ്വം  നാരായണീയം ഹാളിൽ നടന്ന സെമിനാറിൽ ദേവസ്വം ചെയർമാൻ ഡോ വി കെ...