BEYOND THE GATEWAY

ഔഷധ സേവദിനത്തിൽ ഗുരുവായൂരിൽ ആരോഗ്യ പരിരക്ഷയുമായി കൂട്ടായ്മ

ഗുരുവായൂർ: ആരോഗ്യ പരിരക്ഷയും, ശാരീരിക ക്ഷമതയും മുന്നിൽ നിർത്തി കർക്കിടക മാസത്തിൽ ഒരുക്കപ്പെടുന്ന ഔഷധ സേവാദിനവുമായി ചേർന്ന് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഔഷധ കഞ്ഞിയും, കനകപ്പൊടിയും, ഔഷധ കൂട്ടും നൂറു് കണക്കിന് പേർക്ക് നൽകി സേവാ ദിനത്തിൽ പങ്കാളിയാക്കി.

ഗുരുവായൂർ നാരായണാലയത്തിന് മുന്നിൽ സ്വാമി സന്മയാനന്ദ ഔഷധ കൂട്ടുകൾ മൗന യോഗി ഹരിനാരായണ സ്വാമിയക്ക് നൽകി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് കെ ടി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കല്ലാറ്റ് ദിന വിശേഷങ്ങൾ പങ്ക് വെച്ചു. രവിചങ്കത്ത്, ശശി കേനാടത്ത്, ബാലൻ വാറണാട്ട്, ജയറാം ആലക്കൽ ശ്രീധരൻ മാമ്പുഴ, മുരളി അകമ്പടി എന്നിവർ സംസാരിച്ചു. ക്ഷേത്രപരിസരത്ത് എത്തിയവർക്ക് ഔഷധ കഞ്ഞിയും, മരുന്ന് കൂ’ട്ടുകളും, കനകപ്പൊടിയും വിതരണം ചെയ്തു. പരിപാടിക്ക് മുള്ളത്ത് മുരളീധരൻ, രാധാ ശിവരാമൻ, സരളമുള്ളത്ത്, കാർത്തിക കോമത്ത്‌, രാധാമണി ചാത്തനാത്ത് ഹരിദാസ് മാമ്പുഴ, പ്രേംജി മേനോൻ, എം ശങ്കര നാരായണൻ , ശാന്ത മണ്ണുങ്ങൽ എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂർ ഏകാദശി; ഇന്ന് പി ടി മോഹനകൃഷ്ണൻ വിളക്ക്

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി വിളക്കിന്റെ 24-ാം ദിവസമായ ബുധനാഴ്ച പി ടി മോഹനകൃഷ്ണന്റെ വക വിളക്കാഘോഷം നടക്കും. ഗുരുവായൂർ ദേവസ്വത്തിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തിയ മുൻ ദേവസ്വം ചെയർമാനും, കോൺഗ്രസ് നേതാവുമായിരുന്നു...