BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വത്തിൽ രാമായണം ത്രിദിന ദേശീയ സെമിനാറും ചിത്ര പ്രദർശനവും

ഗുരുവായൂർ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാമായണത്തിലെ പ്രതിപാദ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി ത്രിദിന ദേശീയ സെമിനാറും ഒരാഴ്ച നീണ്ടു നിൽക്കുന്ന രാമായണം ചിത്രങ്ങളുടെ പ്രദർശനവും നടത്തും.

ആഗസ്റ്റ് 5, 6, 7 തീയതികളിൽ പഠന കേന്ദ്രം ചിത്രശാല ഹാളിലാണ് പരിപാടി. ആഗസ്റ്റ് 5ന് രാവിലെ 10ന് എഴുത്തച്ഛൻ പുരസ്കാര സ്വീകർത്താവ് ഡോ എസ് കെ വസന്തൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അദ്ധ്യക്ഷനാകും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യാതിഥി ആകും. എഴുത്തുകാരനും മുൻചീഫ് സെക്രട്ടറിയുമായ വി പി ജോയ് മുഖ്യപ്രഭാഷണം നടത്തും.

ഓഗസ്റ്റ് 5ന് രാവിലെ 6 മണി മുതൽ ആറ്റൂർ കല്ലാറ്റ് കൃഷ്ണദാസ് പരമ്പരാഗത ശൈലിയിൽ ഹനുമാന്റെ കളം വരയ്ക്കും. ഉച്ചതിരിഞ്ഞു 2 മണി മുതൽ സെമിനാർ ആരംഭിക്കും. പ്രശസ്ത നാടൻ കലാ ഗവേഷകൻ ഡോ രാഘവൻ പയ്യനാട്, കലാ ചരിത്രകാരൻ കെ കെ മാരാർ, പത്മശ്രീ രാമചന്ദ്ര പുലവർ, പ്രൊഫ എൻ എൻ. അജയകുമാർ, ഡോ എൻ കെ സുന്ദരേശൻ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ എൻ. ജയകൃഷ്ണൻ, ഡോ പി നാരായണൻ നമ്പൂതിരി തുടങ്ങി സംസ്‌കൃത കലാ സാഹിത്യ പണ്ഡിതർ മൂന്നു ദിവസങ്ങളിലായി സെമിനാറിൽ പങ്കെടുത്തു വിഷയം

➤ ALSO READ

ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ മേൽപ്പുത്തൂർ പ്രതിമ സ്ഥാപന ദിനം ആചരിച്ചു.

മലപ്പുറം:  ചന്ദനക്കാവിൽ ഗുരുവായൂർ ദേവസ്വം വക മേൽപ്പുത്തൂർ ഇല്ലത്ത് മേൽപ്പുത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ  പ്രതിമ സ്ഥാപനത്തിൻ്റെ നാൽപ്പത്തിമൂന്നാം വാർഷികം ആഘോഷിച്ചു. ദേവസ്വം ആഭിമുഖ്യത്തിലായിരുന്ന് ചടങ്ങ്. രാവിലെ പുഷ്പാർച്ചന നടന്നു. തുടർന്ന് സമ്പൂർണ്ണ നാരായണീയ...