BEYOND THE GATEWAY

ആശ്വാസമൊരുക്കി ദുരന്തഭൂമിയിലേക്ക് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

ഗുരുവായൂർ: വയനാട്ടിൽ ദുരന്തത്തിൽ ദുരിതമനുഭവിക്കേണ്ടി വന്നവർക്ക് ഗുരുവായൂരിൽ നിന്ന് ഒരു ലക്ഷം രൂപയോളം വരുന്ന കുടിവെള്ളം തൊട്ടു് വസ്ത്രങ്ങൾ ഉൾപ്പെടെ സാനിറ്ററി വെയർ വരെയുള്ള വിഭവങ്ങൾ അതിവേഗം ശേഖരിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ (കളക്ഷൻ സെൻ്റർ) എത്തിച്ച് നൽകി.

ഗുരുവായൂർ കൈരളി ജംഗ്ഷനിൽ നിന്ന് കൊണ്ടു് പോകുന്ന വിഭവങ്ങളുമായി ഒന്നാം ഘട്ടമായി ടെംബോ ലോറിയും, അനുബന്ധ വാഹനവുമായി മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ്റെ നേതൃത്യത്തിൽ ഭാരവാഹികളും മറ്റും യാത്ര തിരിക്കുന്നതിതിൻ്റെ ഭാഗമായി മുൻ ബ്ലോക്ക് പ്രസിഡണ്ടു് ആർ രവികുമാർ ഫ്ലാഗ്ഓഫ് ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് യാത്രാ മംഗളങ്ങൾ നേരുകയും ചെയ്തു. സംസ്ഥാന,യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി സി.എസ്.സൂരജ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട്. ബാലൻ വാറണാട്ട്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടു് വി.എസ് നവനീത്, മണ്ഡലം സെക്രട്ടറിയും, അർബൻ ബാങ്ക് ഡയറക്ടറുമായ വി.കെ.ഷൈമിൽ എന്നിവർ മണ്ഡലം പ്രസിഡണ്ടിനോടൊപ്പം വയനാട്ടിലേയ്ക്കുള്ള യാത്രയിൽ അനുഗമിയ്ക്കുകയും ചെയ്തു. നേതാക്കളായ സ്റ്റീഫൻ ജോസ്, പ്രദീഷ് ഓടാട്ട്,റിഷിലാസർ , സി.മുരളീധരൻ. കൂടത്തിങ്കൽ ജ്യോതിശങ്കർ, വി.വിനയൻ എന്നിവർ യാത്രയപ്പിന് നേതൃത്വം നൽകി

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...