BEYOND THE GATEWAY

പിതൃസ്മൃതി പുരസ്ക്കാരം മoത്തിൽ രാധാകൃഷ്ണന് സമ്മാനിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ടിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പിതൃസ്മൃതി ദിനാചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ തെക്കുമറി മാധവൻ നായർ സ്മാരക പിതൃസ്മൃതി പുരസ്ക്കാരം ആദ്ധ്യാത്മിക പ്രവർത്തകനും, ഗുരുവായൂരിൻ്റെ ഗുരുസ്വാമിയുമായ മഠത്തിൽ രാധാകൃഷ്ണന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡേ വി കെ വിജയൻ സമ്മാനിച്ചു.

10000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്ക്കാരം. രുഗ്മിണി റീജൻസിയിൽ കൂട്ടായ്മ പ്രസിഡണ്ടു് കെ ടി ശിവരാമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പിതൃസ്മൃതി പുരസ്ക്കാര സമർപ്പണ സദസ്സ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉൽഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി ക .പ്രകാശൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ എന്നിവർ വിദ്യാഭ്യാസ എൻഡോമെൻ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു.

പിതൃകർമ്മാചാര്യൻ രാമകൃഷ്ണൻ ഇളയതിനെ വേദിയിൽ വസ്ത്രവും ദക്ഷിണയും നൽകി ഗുരുവന്ദനം നടത്തി. വാർഡ് കൗൺസിലർ ശോഭാഹരിനാരായണൻ, പ്രസ്സ് ക്ലബ് പ്രസിഡണ്ടു് ആർ ജയകുമാർ കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ്, രവിചങ്കത്ത്, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, ഡോ കൃഷ്ണദാസ്, ജയറാം ആലക്കൽ, മുരളി അകമ്പടി, ശ്രീധരൻ മാമ്പുഴ എന്നിവർ സംസാരിച്ചു. പുരസ്ക്കാര – ആദര വ്യക്തിത്വങ്ങൾ മറുപടി പ്രസംഗങ്ങൾ നടത്തി സ്നേഹ വിരുന്നും ഉണ്ടായി – പരിപാടിയ്ക്ക് രവി വട്ടരങ്ങത്ത്, എം ഹരിദാസ്, എം ശ്രീനാരായണൻ, വി ബാലകൃഷ്ണൻ നായർ, ടി ദാക്ഷായിണി, സരള മുള്ളത്ത്, കാർത്തിക കോമത്ത്, പി ഗീത, രാധാ ശിവരാമൻ,നിർമ്മല നായകത്ത്, എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...