BEYOND THE GATEWAY

ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ വാവുബലിയ്ക്ക് ആയിരങ്ങളെത്തി

ഗുരുവായൂർ: കർക്കിടക വാവുബലി ദിനമായ ശനിയാഴ്ച രാവിലെ പെരുന്തട്ട ശിവക്ഷേത്ര തീർത്ഥകുള പരിസരത്ത് പിതൃതർപ്പണ ബലിയിടാനായി ആയിരങ്ങളെത്തി.

ആചാര്യൻ രാമകൃഷ്ണൻ ഇളയതിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭം കുറിച്ച ബലിതർപ്പണ ചടങ്ങുകൾ പുലർച്ചെ 4 മണിക്ക് ആരംഭിച്ച് കാലത്ത് 10 വരെ നീണ്ടു നിന്നു പ്രത്യേകം സൗകര്യങ്ങളുമായി ഒരുക്കിയ തർപ്പണ മണ്ഡപത്തിൽ കർമ്മങ്ങൾക്ക് രാജീവ് ഇളയത്, അഭിറാം ഇളയത്, ഋഷികേശ് ഇളയത് എന്നിവർ സഹകാർമ്മികരായി

ബലിയിടാനെത്തിയവർക്ക് പ്രഭാതഭക്ഷണവും, തിലക ഹോമം ഉൾപ്പടെ അനുബന്ധ വഴിപാടുകൾ ക്ഷേത്രത്തിൽ നടത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിരുന്നു ആയിരത്തി അഞ്ഞൂറിൽ പരം ആളുകൾ ബലിയിടൽ കർമ്മത്തിൽ പങ്കാളികളായി.

വിജയകുമാർ അകമ്പടി, കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ, ജയറാം ആലക്കൽ, രാജു കലാനിലയം, ശിവദാസൻ താമരത്ത്, പി. ഹരി നാരായണൻ, ഉഷാ അച്ചുതൻ, ഹരി വടക്കൂട്ട്, എം സുമതി, കെ വിശ്വനാഥൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...