BEYOND THE GATEWAY

പ്രൊഫ എസ് കെ വസന്തന് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആദരം

ഗുരുവായൂർ: എഴുത്തച്ഛൻ പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ എസ് കെ വസന്തനെ ഗുരുവായൂർ ദേവസ്വം ആദരിച്ചു.

ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഭിമുഖ്യത്തിൽ തുടങ്ങിയ രാമായണം ദേശീയ സെമിനാർ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു ആദരം. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി നിലവിളക്ക് സമ്മാനിച്ചു.

കളമെഴുത്തു കലാകാരൻ കല്ലാറ്റ് ആറ്റൂർ കൃഷ്ണദാസിനേയും ചടങ്ങിൽ ഉപഹാരം നൽകി ദേവസ്വം ചെയർമാൻ ആദരിച്ചു.

ദേവസ്വം ഭരണസമിതി അംഗം വി ജി രവീന്ദ്രൻ, മുൻ ചീഫ് സെക്രട്ടറി വി പി ജോയ്, പബ്ലിക്കേഷൻ അസി മാനേജർ കെ ജി സുരേഷ് കുമാർ, പി ആർ ഒ വിമൽ.ജി നാഥ്, ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ എം നളിൻ ബാബു, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര എന്നിവർ സന്നിഹിതരായി.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...