BEYOND THE GATEWAY

വയനാട് ദുരന്തം; ദൃശ്യ ഗുരുവായൂരിൻ്റെ കാരുണ്യ ഹസ്തം

ഗുരുവായൂർ: വയനാട്ടിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട് ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ‘ദൃശ്യ ഗുരുവായൂർ’ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

പ്രസ്തുത തുകക്കുള്ള (150,000/- രൂപ) ഡ്രാഫ്റ്റ് ദൃശ്യ പ്രസിഡണ്ട് കെ കെ ഗോവിന്ദദാസ്, ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന് കൈമാറി. ‘ദൃശ്യ’ യുടെ വൈസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, ജനറൽ സെക്രട്ടറി ആർ. രവികുമാർ, ഖജാൻജി വി പി ആനന്ദൻ എന്നിവർ എം എൽ എ യുടെ ചാവക്കാട്ടുള്ള ഓഫീസിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...