ഗുരുവായൂർ: ഗുരുവായൂർ നഗരസഭ തൊഴിയൂരിലുള്ള അൽ അമനാഹ് ബീഫ് & ചിക്കൻ സെൻ്ററിൽ ചത്ത കോഴികളെ വില്പനക്കായി ഇറക്കിയിട്ടുണ്ട് എന്ന് 04.08. 24ന് ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത് കുമാർ, കെ എസ് പ്രദീപ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ ഉദ്ദേശം 75 കിലോഗ്രാമോളം വരുന്ന ചത്ത കോഴികളെയും പഴകിയ ബീഫ് ബോട്ടിയും സൂക്ഷിച്ചതായി കണ്ടെത്തുകയും ആയത് പിടിച്ചെടുക്കുകയും ചെയ്തു.
അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി അറിയിച്ചു