ഗുരുവായൂർ: രാമായണത്തിന്റെ മാനവികത സമൂഹത്തിൽ കാണുന്നില്ലെന്ന് ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു. ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന ത്രിദിന രാമായണം ദേശീയ സെമിനാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദേവസ്വം ചെയർമാൻ.
ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ എം നളിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ബുധനാഴ്ച നടന്ന സെമിനാറിൽ ദേവസ്വം വേദിക് & കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ പി കേശവൻ നമ്പൂതിരി, ശ്രീകൃഷ്ണ കോളേജ് സംസ്കൃത വിഭാഗം അസി പ്രൊഫ ഡോ ഇ കെ സുധ, ഡോ മുരളി പുറനാട്ടുകര എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ വി അച്ചുതൻകുട്ടി മോഡറേറ്ററായി. സെമിനാറിൽ പങ്കെടുത്തവർക്ക് ദേവസ്വം ചെയർമാൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.