BEYOND THE GATEWAY

ലോക ഗജ ദിനം: ഗുരുവായുരിൽ ആനവരയിൽ പങ്കെടുത്തത് 1875 വിദ്യാർത്ഥികൾ

ഗുരുവായൂർ: ലോക ഗജ ദിനത്തിൽ ഗുരുവായൂര്‍ ദേവസ്വവും മാതൃഭൂമിയും ചേര്‍ന്ന് നടത്തിയ ആനവര ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തത് 1875 വിദ്യാര്‍ത്ഥികള്‍.

കുട്ടിച്ചിത്രകാരന്‍മാരുടെ ഭാവനകള്‍ ഉണർന്നപ്പോള്‍ വിടർന്നത്  വൈവിധ്യം നിറഞ്ഞ ആനച്ചിത്രങ്ങള്‍. തിങ്കളാഴ്ച ‘ആനവര’ മത്സരം ഗുരുവായൂര്‍ ക്ഷേത്രനടയെ  ഉത്സവ പ്രതീതിയിലാഴ്ത്തി.വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നാണ് മത്സരത്തില്‍ പങ്കെടുക്കാൻ കുട്ടികളെത്തിയത്. സ്കൂൾപ്രവൃത്തി ദിനത്തിൽ പതിവിലേറെ കുട്ടികളും രക്ഷിതാക്കളും ഒന്നിച്ചെത്തിയതോടെ മത്സരവേദിയായ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം നിറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി.  മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ ആന വരയുടെ ഉദ്ഘാടനം  നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതിയംഗം വി ജി രവീന്ദ്രന്‍ അധ്യക്ഷനായി. തൃശൂർ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ ഗജദിന സന്ദേശം നല്‍കി. ദേവസ്വം ഭരണസമിതിയംഗം കെ പി വിശ്വനാഥന്‍, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം കെ കൃഷ്ണകുമാര്‍, ദേവസ്വം പബ്ലിക്കേഷന്‍ മാനേജര്‍ കെ ജി സുരേഷ് എന്നിവര്‍ സംസാരിച്ചു.

ചിത്രകാരന്‍മാരായ മദനന്‍, ഡോ കെ യു കൃഷ്ണകുമാര്‍, നന്ദന്‍പിള്ള, ദേവപ്രകാശ് എന്നിവരുടെ തത്സമയ ചിത്രരചനയുണ്ടായി. ഗായിക ഇന്ദുലേഖ വാര്യര്‍ ആനപ്പാട്ടും ആനക്കവിതകളും അവതരിപ്പിച്ചു. മുരളി പുറനാട്ടുകരയുടെ പ്രാര്‍ഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...