BEYOND THE GATEWAY

വയനാട് ദുരന്തം: ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ കാരുണ്യ ഹസ്തം

ഗുരുവായൂർ: ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് സഹായ ഹസ്തവുമായി ഓഗസ്റ്റ് 12ന് കാലത്ത് 6 ന് മഞ്ജുളാൽ പരിസരത്തിൽ നിന്നും  യാത്ര പുറപ്പെട്ട് വയനാട്ടിലെത്തി മേപ്പാടി സെൻ്റ് ജോസഫ് യു പി സ്കൂളിലെ ക്യാമ്പിലെത്തി നൂറോളം കുടുംബങ്ങൾക്ക് ആവശ്യമായ വീട്ടുപകരണങ്ങൾ വിതരണം ചെയ്തു.

ഓരോ കുടുംബത്തിനും നാലു വീതം സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസ്സുകളും ബൗളുകളും  കയ്യിൽ സ്പൂൺ ബക്കറ്റ് കപ്പ് അടക്കമുള്ള ഏകദേശം 1000 രൂപ വിലവരുന്ന വീട്ട് ഉപകരണങ്ങളാണ് നൽകിയത്. 

മേപ്പാടി ക്യാമ്പിൽ നൂറോളം കുടുംബങ്ങളിലായി 280 പേരുണ്ട്. ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങുകയാണ്. ഇവർക്കാണ് സഹായ ഹസ്തവുമായി ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സ് എത്തിയത്. ക്യാമ്പിന് നേതൃത്വം നൽകുന്ന അയൂബ്മാസ്റ്റർ ഉൾപ്പെട്ട ഓഫീസർമാർ വീട്ടുപകരണങ്ങൾ ഏറ്റുവാങ്ങി

ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി വി മുഹമ്മദ് യാസീൻ, സെക്രട്ടറി അഡ് രവി ചങ്കത്ത്, ട്രഷർ ആർ വി റാഫി, പി എം അബ്ദുൾ റഷീദ്, പി എസ് സുനിൽകുമാർ, ജി എസ് അജിത്ത്, രാജേഷ് ഒ വി, മുരളി അകമ്പടി, ഉണ്ണികൃഷ്ണൻ എം വി എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...