BEYOND THE GATEWAY

ഗുരുവായൂരിൽ പാനയോഗ വാർഷിക- സമാദരണ സദസ്സ് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കലാകാരനിറവിൽ പാനയോഗ വാർഷികവും. പുരസ്ക്കാര സമാദരണവും ഗുരുപവനപുരിയെ മറ്റൊരു ഉത്സവാഘോഷ പുരിയാക്കി. തിരുവെങ്കിടം പാനയോഗത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികവും. പുരസ്ക്കാര, സമാദരണ സദസ്സും വ്യത്യസ്ത പ്രതിഭാ കലാകാരന്മാരുടെ സംഗമമായി ആഘോഷ നിറവിൻ്റെ ഒത്ത് ചേരലായി. രുഗ്മിണി റീജൻസിയിൽ ചേർന്ന അളവില്ലാത്ത എണ്ണം പറഞ്ഞ നീണ്ട കലാകാരന്മാരുടെ കൂട്ടായ് മാആഘോഷ സദസ്സ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൽഘാടനം ചെയ്തു.

മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി.ചന്ദ്രമോഹൻ. എക്സ് എം എൽ എ അദ്ധ്യക്ഷനായി. വാദ്യ കുലപതിമാരായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് പുരസ്ക്കാര, ആദര-സമാദരണ ഉപഹാരങ്ങൾ വിതരണം .ചെയ്തു’

പുരസ്ക്കാര ജേതാക്കളായ തിമില വാദന കുലപതി ചോറ്റാനിക്കര വിജയൻ മാരാർക്ക് 15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്ക്കാരം, വാദ്യ വിദ്വാൻ ചൊവ്വല്ലുർ മോഹൻ നായർക്ക് 10001 രൂപയും ഫലകവും അടങ്ങിയ ചങ്കത്ത് ബാലൻ നായർ സ്മാരകപുരസ്ക്കാരം, നാദസ്വരവാദനമഹിമ പേരകം അശോകന് 5001 രൂപയും ഫലകവും അടങ്ങിയ കല്ലൂർ ശങ്കരൻ സ്മാരക പുരസ്ക്കാരം, കഥകളി സംഗീതസ്വര മധുരിമ കോട്ടക്കൽ മധുവിന് 5001 രൂപയും ഫലകവും അടങ്ങിയ എടവന മുരളീധരൻ സ്മാരക പുരസ്ക്കാരം, കൃഷ്ണനാട്ടം വേഷപെരുമ വെട്ടിക്കാട്ടൂർ കൃഷ്ണൻ നമ്പൂതിരിയ്ക്ക് 5001 രൂപയും ഫലകവും അടങ്ങിയ അകമ്പടി രാധാകൃഷ്ണൻ നായർ സ്മാരക പുരസ്ക്കാരം എന്നിവ യഥാക്രമം സമ്മാനിച്ചു.

വിവിധ പുരസ്ക്കാര ജേതാക്കളും, പ്രതിഭാധനരും. ശ്രേഷ്ഠ വ്യക്തിത്വങ്ങളുമായ സർവശ്രീ ജയരാജ് വാരിയർ (സംസ്ഥാനഎൻ.വി.കൃഷ്ണവാരിയർ പുരസ്ക്കാരം), ശിവജി ഗുരുവായൂർ (സംസ്ഥാന സർക്കാർ ടെലിവിഷൻ മികച്ച നടൻ), കലാമണ്ഡലം ബാലസുബ്രമണ്യൻ (കേന്ദ്ര സംഗീത അക്കാദമി പുരസ്ക്കാരം), ജി.കെ.പ്രകാശൻ ( അറുപതിൻ്റെ നിറവിലെത്തിയ ബഹുമുഖപ്രതിഭ ) വാദ്യ രംഗത്തെ വേറിട്ട ശ്രദ്ധേയ താരങ്ങളായ വടശ്ശേരി ശിവദാസൻ (നാദസ്വരം) മച്ചാട് പത്മകുമാർ (കൊമ്പ്) കലാമണ്ഡലം ഉണ്ണികൃഷ്ണൻ ( മദ്ധളം) എന്നിവർക്ക് ഗുരുവായൂരിൻ്റെ സ്നേഹാദരവും നൽകി, കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് പ്രതിഭാ പരിചയം നടത്തി, വാദ്യകലാനിരൂപകൻ വിനോദ് കണ്ടേംകാവിൽ മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ ,കൗൺസിലർ ശോഭ ഹരിനാരായണൻ, തിരുവമ്പാടി ക്ഷേത്ര സാരഥി ശരത് മച്ചിങ്ങൽ, പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ട്, സെക്രട്ടറി ഗുരുവായൂർ ജയപ്രകാശ്, വാദ്യകലാകാരൻ ഷൺമുഖൻ തെച്ചിയിൽ എന്നിവർ പ്രസംഗിച്ചു.

നിർദ്ധന വാദ്യകുടുംബാഗങ്ങൾക്ക് ചികിത്സാ ധനസഹായവും നൽകി.വെങ്കച്ചൻ പുരസ്ക്കാര ജേതാവ് ഷൺമുഖൻ തെച്ചിയിൽ, അക്കാദമി പുരസ്ക്കാര ജേതാവ് പാഞ്ഞാൾ വേലുക്കുട്ടി, കലയുടെ ശ്രീലകവുമായി കലാകാര അറിവ്പ്രകാശിപ്പിയ്ക്കുന്ന കല്ലൂർ ഉണ്ണികൃഷ്ണൻ, കൂടൽമാണിക്കക്ഷേത്ര പുരസ്ക്കാരം നേടിയ പെരുവനം കുട്ടൻ മാരാർ, വടക്കൻ മലബാറിലെ രണ്ടു് ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ച മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ എന്നിവർക്കും വേദിയിൽ സ്നേഹവന്ദനവും നൽകി. പുരസ്ക്കാര ആദര വ്യക്തിത്വങ്ങൾ മറുപടി പ്രസംഗങ്ങൾ നടത്തി. നേരത്തെ ഗോപി വെളിച്ചപ്പാടിൻ്റെ ഛായാചിത്രത്തിൽ പുഷാർച്ചന നടത്തി.

വയനാട്ടിലെ ദുരന്തബാധിതർക്ക് ആദരാഞ്ജലി അർപ്പിച്ചും, പാനയോഗത്തിൻ്റെ മുഖ്യ രക്ഷാധികാരിയും, ഗുരുവായൂരിൻ്റെ മാധ്യമ -സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ നിറ തേജസ്സുമായിരുന്ന ജനു ഗുരുവായൂരിന് സ്മരണാഞ്ജലി പകർന്നുമാണ് ചടങ്ങിന് തുടക്കം കുറിച്ചത് സ്നേഹവിരുന്നും നൽകി.

പരിപാടിയ്ക്ക് ഉണ്ണികൃഷ്ണൻ എടവന, മാധവൻ പൈക്കാട്ട്, ഇ.ദേവീദാസൻ, പ്രീത എടവന, പ്രഭാകരൻ മൂത്തേടത്ത്, മുരളി അകമ്പടി,രാജു കോക്കൂർ, വത്സല നാരായണൻ, ബാലൻ കല്ലൂർ, പ്രഭാകരൻ മണ്ണൂർ എന്നിവർ നേതൃത്വം നൽകി

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...