BEYOND THE GATEWAY

ആരവ ആഘോഷം പകർന്ന് ചിങ്ങമഹോത്സവത്തിന് കൊടികയറി.

ഗുരുവായൂർ: ചിങ്ങം ഒന്നിനു ഗുരുവായൂർ ഒന്നാകെ ഏറ്റെടുത്ത് നടത്തപ്പെടുന്ന ചിങ്ങമഹോത്സവത്തിന് ആരവ ആഘോഷം പകർന്ന് കൊടിയേറ്റം നടന്നു.

കിഴക്കെ നട മഞ്ജുളാൽ പരിസരത്ത് വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ കേളീ വന്ദന അകമ്പടിയിൽ പ്രത്യേകം തയ്യാറാക്കി ഒരുക്കിയ കൊടിമരത്തിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിച്ചു ചിരാതുകളുടെ പ്രകാശ ശോഭയിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ജി.കെ.പ്രകാശൻ അദ്ധ്യക്ഷനായി.
കഥകളിയാചാര്യൻകലാമണ്ഡലംബാലസുബ്രമണ്യൻ മുഖ്യാതിഥിയായി. വിവിധ സമുദായ സാരഥികൾ ചേർന്ന് സമുദായ സമന്വയജോതി തെളിയിച്ച് ഒത്ത് ചേരുകയും ചെയ്തു.

കെ.ടി.ശിവരാമൻ നായർ, രവിചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, ശ്രീധരൻ മാമ്പുഴ, ജയറാം ആലക്കൽ, ഐ. പി രാമചന്ദ്രൻ, ശ്രീകുമാർ പി നായർ, ഡോ. സോമ സുന്ദരൻ എന്നിവർ സംസാരിച്ചു.

തുടർന്ന് ഗുരുവായൂർ ക്ഷേത്രപരിസരം മുഴുവൻ കൊടികൂറകൾ ഉയർത്തി ആഘോഷത്തിൻ്റെ വരവ് അറിയിയ്ക്കുകയും ചെയ്തു.

പരിപാടിയ്ക്ക് ടി ദാക്ഷായിണി, നിർമ്മല നായ്കത്ത്, രാധാ ശിവരാമൻ, മുരളി അകമ്പടി, രവിവട്ടരങ്ങത്ത്, ഹരിദാസ് മാമ്പുഴ, കാർത്തിക കോമത്ത്, ഉദയ ശ്രീധരൻ, രാധിക ഇഴുവപ്പാടി, കോമളം പെരുമ്പ്രശ്യാർ, തങ്കമണിയമ്മ ആനേടത്ത്, സേതു കരിപ്പോട്ട്, ബാബു വീട്ടിലായിൽ, ഇന്ദിരാ സോമസുന്ദരൻഎന്നിവർ നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...