BEYOND THE GATEWAY

അഷ്ടമിരോഹിണി മഹോത്സവം; ശ്രീ ഗുരുവായൂരപ്പന് വെണ്ണയും അപ്പവും ഓഗസ്റ്റ് 16 വൈകിട്ട് 5.30ന് സമർപ്പിക്കും.

ഗുരുവായൂർ: ഗുരുവായൂർ അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 26ന് ശ്രീകൃഷ്ണ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.

ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 16ന് വൈകിട്ട് 5.30ന് ഭക്തജനങ്ങളുടെ വകയായി ഗുരുവായൂരപ്പന് ഒരു കുടം നറുവെണ്ണയും 301 കുടം അപ്പവും സമർപ്പിക്കുന്നു.

മമ്മിയൂർ ക്ഷേത്രത്തിൽ വൈകിട്ട് 4.45 ന് വെണ്ണയും അപ്പവും സമർപ്പിച്ച ശേഷം അപ്പം, നറുവെണ്ണ എഴുന്നള്ളിപ്പ് അവിടെ നിന്ന് ആരംഭിക്കും. നാഗസ്വരം, പഞ്ചവാദ്യം, മുത്തുക്കുടകൾ, കൊടിക്കൂറകൾ എന്നിവയുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത്. കൃഷ്ണൻ, സുദാമാവ്, കൂറൂരമ്മ എന്നീ വേഷങ്ങളോടെ ഭക്തർ അനുഗമിക്കും. 

5.30ന് കിഴക്കേ ഗോപുരനടയിലാണ് സമർപ്പണച്ചടങ്ങ്. ക്ഷേത്രം തന്ത്രി, ദേവസ്വം ഭരണാധികാരികൾ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കും.

ഗുരുവായൂരപ്പന് സമർപ്പിച്ച അപ്പം ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് നറുവെണ്ണ, അപ്പം സമർപ്പണ കമ്മിറ്റിക്കു വേണ്ടി വി പി ഉണ്ണിക്കൃഷ്ണൻ, കല്ലൂർ ഉണ്ണിക്കൃഷ്ണൻ സുവർണ മനോജ് എന്നിവർ അറിയിച്ചു

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...