BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ സമാപനം ആഗസ്റ്റ് 16ന്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം രാമായണ മാസാചരണ പരിപാടികളുടെ സമാപനം ആഗസ്റ്റ് 16 വെള്ളിയാഴ്ച നടക്കും.  ആദ്ധ്യാത്മിക പുസ്തകോത്സവം, അപൂർവ്വ രാമായണ ഗ്രന്ഥങ്ങളുടെ പ്രദർശനം എന്നിവയും അന്ന് സമാപിക്കും.

രാമായണ മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ രാമായണ പാരായണം, ഉപന്യാസം ,ക്വിസ്, പ്രശ്നോത്തരി മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ  അന്നേ ദിവസം രാവിലെ 11 മണിക്ക്  തെക്കേ നട ശ്രീവത്സം അനക്സിലെ കൃഷ്ണ ഗീതി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് നൽകും. 

വൈകിട്ട് 6ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ രാമായണ പ്രഭാഷണം. ഡോ വി അച്യുതൻ കുട്ടി. ഏഴു മണി മുതൽ വിശ്വനാഥപുലവരും സംഘവും . തോൽപ്പാവക്കൂത്ത് അവതരിപ്പിക്കും.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...