BEYOND THE GATEWAY

തൈക്കാട് സാംസ്കാരിക കൂട്ടായ്മ 78ാം  സ്യാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഗുരുവായൂർ: പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും, സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം…
രക്തവും, ജീവനും,ദാനം നൽകിയ ധീരദേശാഭിമാനികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.

78ാം  മത് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് തൈക്കാട് സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ തൈക്കാട് തിരിവ് ജംഗ്ഷനിൽ കൂട്ടായ്മയുടെ രക്ഷാധികാരി പി.കെ. ചെറിയാൻ ദേശീയപതാക ഉയർത്തി.
വയനാട് ദുരന്തത്തിനോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡണ്ട്: തോമസ് ആളൂർ, ജനറൽ സെക്രട്ടറി: റഫീഖ് കൊളമ്പൊ, ട്രഷറർ: സജി ഉണ്ണീരി
മീഡിയ സെക്രട്ടറി അസ്കർ കൊളമ്പൊ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ജമാൽ ഹാജി മരട്ടിക്കൽ, അസീസ് പനങ്ങായിൽ, കബീർ A P, രാമകൃഷ്ണൻ എടക്കര,റസാക്ക് E K,
മോഹനൻ ഫ്രണ്ട്സ്, കൂട്ടായ്മയിലെ അംഗങ്ങൾ,നാട്ടുകാർ യാത്രക്കാർ എന്നിവർ സന്നിഹിതരായിരുന്നു..
മധുര വിതരണം ഉണ്ടായിരുന്നു…

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...