ഫ്രണ്ട്‌സ് മാണിക്കത്ത്പടി; വാട്ടർ ഫ്യൂരിഫയർ സ്പോൺസർ ചെയ്തു

ഗുരുയായൂർ: കലാകായിക രംഗത്ത് സജീവമായ ഫ്രണ്ട്‌സ് മാണിക്കത്ത്പടി ഗുരുവായൂർ നഗരസഭയുടെ തൈക്കാട് ഭഗത് സിംഗ് ഗ്രൗണ്ടിൽ കുടിവെള്ള ശുദ്ധീകരണ സംവിധാനം സംഭാവന നൽകി.
നഗരസഭ ചെയർമാൻ ശ്രീ.എം. കൃഷ്ണദാസ് ഉത്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ ശ്രീമതി. അനീഷ്‌മ ഷനോജ് അധ്യക്ഷയായ ചടങ്ങിന് വാർഡ് കൗൺസിലർ ശ്രീമതി. രഹിത പ്രസാദ് സ്വാഗതവും
ഫ്രണ്ട്‌സ് മാണിക്കത്ത്പടി കോർഡിനേറ്റർ ശ്രീ. സിന്റോ തോമസ് നന്ദിയും അർപ്പിച്ചു.

ഗുരുവായൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഫ്രണ്ട്‌സ് മാണിക്കത്ത്പടി ഭാരവാഹികളായ സനോജ് പി എസ്, ജിതേഷ് മനയിൽ, പ്രദീപ്‌ കെ എ, സുബ്രമുണ്യൻ എം കെ, നിബാഷ് എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍   ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു;  ജസ്‌ന സലീമിനെതിരെ  പോലീസ് കേസ് എടുത്തു..

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ്...