BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വത്തിൻ്റെ ഈ വർഷത്തെ രാമായണ മാസാചരണ പരിപാടികൾക്ക് പരിസമാപ്തിയായി.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ ഈ വർഷത്തെ രാമായണ മാസാചരണ പരിപാടികൾക്ക് പരിസമാപ്തിയായി. കർക്കിടകം ഒന്നാം തീയതി ആരംഭിച്ച ആദ്ധ്യാത്മിക പുസ്തകോത്സവം, അപൂർവ്വ രാമായണ ഗ്രന്ഥങ്ങളുടെ പ്രദർശനം എന്നിവയും വെള്ളിയാഴ്ച സമാപിച്ചു. രാമായണ മാസാചരണ ഭാഗമായി നടത്തിയ രാമായണപാരായണം, ഉപന്യാസം ,ക്വിസ്, പ്രശ്നോത്തരി മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

രാവിലെ 11 മണിക്ക് തെക്കേ നട ശ്രീവത്സം അനക്സിലെ കൃഷ്ണ ഗീതി ഹാളിൽ ചേർന്ന സമാപന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി. ചടങ്ങിൽ പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശ്ശേരി, ദേവസ്വം വേദ – സംസ്കാര പഠനകേന്ദ്രം ഡയറക്ടർ ഡോ പി നാരായണൻ നമ്പൂതിരി എന്നിവർ സന്ദേശങ്ങൾ നൽകി. ദേവസ്വം ലൈബ്രറി ഉപദേശക സമിതി അംഗം ഷാജു പുതൂർ, പ്രസിദ്ധീകണ വിഭാഗം അസി മാനേജർ കെ ജി സുരേഷ് കുമാർ, പി ആർ ഒ വിമൽ ജി നാഥ് എന്നിവർ സന്നിഹിതരായി.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...