BEYOND THE GATEWAY

ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ പ്രത്യക്ഷ ഗണപതിഹോമം

ഗുരുവായൂർ പെരുന്തട്ട അഘോരമൂർത്തി ശിവക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച പ്രത്യക്ഷ ഗണപതിഹോമം നടന്നു. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ 5 മണി മുതൽ ചടങ്ങുകൾ ആരംഭിച്ചു.

അനവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ തന്ത്രി നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ പീതാംബരൻ എന്ന ഗജവീരന് പുഷ്പാർച്ചന ചെയ്തുകൊണ്ടാണ് പ്രത്യേകം പൂജയും പ്രത്യക്ഷഗണപതിഹവനവും നടത്തിയത്. ഗണപതി ഹവനത്തിന് ദ്രവ്യങ്ങൾ തയ്യാറാക്കാൻ പുലർച്ചെ 4 മണി മുതൽ ക്ഷേത്രം മേൽശാന്തി മുതുമന ശ്രീധരൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തിമാരായ കീഴേടം രാമൻ നമ്പൂതിരി, സുദേവ് നമ്പൂതിരി, മൂത്തേടം ആനന്ദൻ നമ്പൂതിരി, മുളമംഗലം ശ്യാം കൃഷ്ണൻ നമ്പൂതിരി, എന്നിവർ പരികർമ്മികളായി.

മഹാഗണപതിയെ പ്രത്യക്ഷമായി സങ്കൽപ്പിച്ച് പെരുന്തട്ട മാതൃസമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ഉച്ചത്തിൽ നാമസംങ്കീർത്തനം ചെയ്യവേ, ഗുരുവായൂരപ്പന്റെ ഗജവീരൻ പീതാംബരന് തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഗണപതിഹവന നിവേദ്യാദികൾ നൽകി.

പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് കോങ്ങാട്ടിൽ അരവിന്ദാക്ഷ മേനോൻ, സെക്രട്ടറി രാമകൃഷ്ണൻ ഇളയത്, ഭരണസമിതി അംഗങ്ങളായ താമരത്ത് ശിവദാസൻ,ഉഷ അച്ച്യുതൻ, ആലക്കൽ ജയറാം, ആർ.പരമേശ്വരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

➤ ALSO READ

സേവ് ഗുരുവായൂർ മിഷൻ ലീഗൽ എയ്ഡ് സെൽ രൂപീകരിച്ചു.

ഗുരുവായൂർ  ഗുരുവായൂർ ക്ഷേത്ര നഗരിയിലും 'സമീപ പ്രദേശങ്ങളിലും മോക്ഷണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, ആശങ്കാകുലരായ പൊതുജനങ്ങൾക്ക് സുതാര്യവും വിശ്വസ്‌തവുമായ നിയമസഹായം ഉറപ്പു വരുത്തുന്നതിന് സേവ് ഗുരുവായൂർ മിഷൻ ലീഗൽ എയ്ഡ് സെൽ രൂപീകരിച്ചു. (SGM...