BEYOND THE GATEWAY

ഗുരുവായുർ നഗരസഭയിൽ ഒറ്റത്തവണ ഉപയോഗമുള്ള വസ്തുക്കളുടെ പരിശോധന ആരംഭിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്തെ കച്ചവട പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് കച്ചവടക്കാർക്ക് നിർദ്ദേശം നൽകുകയും ചെയർമാൻ്റെ അഭ്യർത്ഥന രേഖാമൂലം എല്ലാ സ്ഥാപനങ്ങൾക്കും നൽകിയിട്ടുള്ളതുമാണ്. ആയതിൻ്റെ അടിസ്ഥാനത്തിൽ നഗരസഭ പ്രദേശത്ത് പരിശോധന നടപടികൾ ആരംഭിച്ചു.

മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക,
ശുചിത്വ സംവിധാനം കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെ പൊതുജന പങ്കാളിത്തത്തോടെ തീർത്ഥാടന കേന്ദ്രത്തെ ശുചിത്വവും സുന്ദരവുമായി നിലനിർത്തുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് നഗരസഭ സെക്രട്ടറി അഭിപ്രായപ്പെട്ടു.

നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭയുടെ വിവിധ മേഖലകളിൽ പരിശോധനകൾ നടത്തി.
ഉദ്ദേശം അമ്പത് കിലോഗ്രാമോളം നിരോധിത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ആദ്യത്തെ തവണ എന്നതിനാൽ നടപടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുറ്റം ആവർത്തിക്കുന്ന പക്ഷം പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് നഗരസഭ അറിയിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...