BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ  സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ ഊട്ടിൽ കയറ്റിയില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധം; ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ  സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ ഊട്ടിൽ കയറ്റിയില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന്  ദേവസ്വം. ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു.  ആരോപണം ഉന്നയിച്ച വീട്ടമ്മ, കുടുംബാംഗങ്ങളോടൊപ്പം പ്രസാദ ഊട്ടിൽ പങ്കെടുത്ത് മടങ്ങിയതാണ്. വീട്ടിൽ ചെന്ന ശേഷം ദേവസ്വത്തെയും ശ്രീഗുരുവായൂരപ്പ സന്നിധിയിലെ പ്രസാദ ഊട്ടിനെയും ഇകഴ്ത്തി  കാട്ടാനാണ് ശ്രമിച്ചത്. ഭക്തരിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ചെയർമാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...