BEYOND THE GATEWAY

ചിങ്ങം ഒന്നിന് ദീപസ്തംഭം തെളിയിക്കുന്നത്, ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ സേവകരായി ഗുരുവായൂർ ദേവസ്വം സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർ ഗുരുവായൂരപ്പന്റെ തിരുനടയിൽ 115 വർഷം മുമ്പ് 1909 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് സ്ഥാപിച്ച പുരാതനമായ ദീപസ്തംഭം തെളിയിക്കൽ വഴിപാട് നടത്തുന്നു.

സേവനത്തിനുശേഷം ലഭിക്കുന്ന പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതം തങ്ങളുടെ ഇഷ്ട ദേവനായ ഗുരുവായൂരപ്പന് ദീപസ്തംഭം തെളിയിച്ചു കൊണ്ടാണ് പെൻഷൻകാർ പുതുവർഷം ആരംഭിക്കുന്നത്. കഴിഞ്ഞ 3 വർഷം മുമ്പ് ആരംഭിച്ച മഹത്വമേറിയ ദീപസ്തംഭം തെളിയിക്കൽ വഴിപാട് തുടർ കാലത്തും നടത്തുന്നതിന് ആവശ്യമായ സംഖ്യ സംഘടന ദേവസ്വത്തിൽ എൻ്റോമെൻ്റ് ചെയ്തിട്ടുണ്ട്.

എല്ലാവർഷവും ഗുരുവായൂർ ഏകാദശി വിളക്കും, ഭഗവതിപ്പാട്ടും,ആനയൂട്ടും, കാര്യാലയ ഗപതിക്ക് പ്രത്യേക പൂജയും പെൻഷൻകാരുടെ വകയായി നടത്തി വരുന്നുണ്ട്. 2024 ആഗസ്റ്റ് 17 ചിങ്ങം ഒന്ന് ശനിയാഴ്ച നവത്സരദിവസം പ്രഭാതത്തിലും സായം സന്ധ്യയിലും കിഴക്കെ നടയിലെ ദീപസ്തംഭം പെൻഷനേഴ്സ് അസോസിയേഷൻ തെളിയിക്കുന്നതാണ്.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...