BEYOND THE GATEWAY

ഗുരുവായൂരിൽ ഗ്ളോബൽ എൻ എസ് എസിൻ്റെ രാമായണ മാസാചരണത്തിന് സമാപനം

ഗുരുവായൂർ: ഒരു മാസം നീണ്ടുനിന്ന രാമായണ മാസാചരണ സമാപന സത്സംഗം മമ്മിയൂർ ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ വെച്ച് മമ്മിയൂർ  ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. 

പണ്ഡിതനും കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ രാമായണ മാഹാത്മ്യത്തെ കുറിച്ച് പ്രഭാഷണം നടത്തി. ആചാര്യൻ സി പി നായർ, മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ എന്നിവർ മുഖ്യപ്രഭാഷകരായിരുന്നു. ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ്റെ ആദ്ധ്യക്ഷതയിൽ നടന്ന രാമായണ മാസാചരണ സമാപന സമ്മേളനത്തിൽ കെ മോഹനകൃഷ്ണൻ, ശ്രീകുമാർ പി നായർ, വിനോദ് കെ മേനോൻ, രാധാ ശിവരാമൻ, സരസ്വതി വിജയൻ എന്നിവർ രാമായണ പാരായണ സമർപ്പണത്തിന് നേതൃത്വം നല്കി.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...