BEYOND THE GATEWAY

നറുവെണ്ണയും അപ്പവും കണ്ണനു സമർപ്പിച്ച് ഗുരുവായുരിൽ അഷ്ടമി രോഹിണി ആഘോഷങ്ങൾക്ക് തുടക്കമായി.

ഗുരുവായൂർ: കണ്ണൻ്റെ പിറന്നാളിൻ്റെ മുന്നോടിയായി ഒരു കുടം നറുവെണ്ണയും 301 കുടം അപ്പവും കണ്ണനു സമർപ്പിച്ച് ഗുരുവായുരിൽ അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് തുടക്കമായി.

നായർ സമാജം അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റി ഘോഷയാത്രയായി എഴുന്നള്ളിച്ചു കൊണ്ടു വന്ന നറുവെണ്ണക്കുടം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമർപ്പണ കമ്മിറ്റി ചെയർമാൻ വി പി ഉണ്ണിക്കൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി ക്ഷേത്രത്തിലേക്കു നൽകി. ക്ഷേത്രം ദീപസ്തംഭത്തിനു മുന്നിൽ നാക്കിലയിൽ പട്ടുപൊതിഞ്ഞ കുട്ടകങ്ങളിൽ ഭക്‌തർ മൺകുടങ്ങളിലെ അപ്പം ചൊരിഞ്ഞു കണ്ണനെ കണ്ടു തൊഴുതു.

ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്‌മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ, നടൻ ശിവജി ഗുരുവായൂർ, ജസ്‌റ്റിസ് പി സോമരാജൻ, മുൻ എം എൽ എ രാജൻബാബു, തിരുപ്പതി മഹാദേവയ്യർ, കൗൺസിലർ ശോഭ ഹരി നാരായണൻ തുടങ്ങിയവർ സമർപ്പണത്തിൽ പങ്കാളികളായി.

മമ്മിയൂർ നായർ സമാജം ഹാളിൽ കക്കാട് ഗണപതി ക്ഷേത്രത്തിലെ നമ്പൂതിരിമാർ തയാറാക്കിയ ഏഴായിരത്തോളം അപ്പം ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരി പൂജ ചെയ്തു. മമ്മിയൂർ ക്ഷേത്രത്തിൽ കല്ലൂർ ഉണ്ണിക്കൃഷ്ണൻ, സുവർണ മനോജ് എന്നിവർ അപ്പവും വെണ്ണയും സമർപ്പിച്ചു. തുടർന്ന് പഞ്ചവാദ്യം, നാഗസ്വരം എന്നിവയോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.

കൃഷ്ണന്റെയും കുറൂരമ്മയുടെയും സുദാമാവിന്റെയും വേഷം ധരിച്ച് ഭക്‌തർ പങ്കെടുത്തു. വി അച്യുതകുറുപ്പ്, എം രവീന്ദ്രൻ നമ്പ്യാർ, പി മുരളീധര കൈമൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...