BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (17-08-2024) 64 ലക്ഷം രൂപയുടെ വരവ്; 6,79,039 രൂപയുടെ പാൽപ്പായസവും, 258 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 64,81,817 രൂപയുടെ വരവുണ്ടായി.

വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 21,62,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 16,90,445 രൂപയും, 258 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,79,039 രൂപയുടെ പാൽപ്പായസം ശീട്ടാക്കിയിട്ടുണ്ട്, 21 വിവാഹങ്ങളും ഇന്ന് നടന്നു. മൊത്തം 64,81,817 രൂപയാണ് ഇന്നത്തെ വരുമാനം.

2,48,400 രൂപയുടെ സ്വർണ്ണ ലോക്കറ്റും 5500 രൂപയുടെ വെള്ളി ലോക്കറ്റും വില്പന നടന്നു

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...