BEYOND THE GATEWAY

ചിങ്ങം പിറന്നു – ഗുരുപവനപുരിയിലേക്ക് ഭക്തജന പ്രവാഹം; അവധി ദിനങ്ങളിൽ വിഐപി /സ്പെഷൽ ദർശന നിയന്ത്രണം.

ഗുരുവായൂർ: ചിങ്ങം പിറന്നെതോടെ ഗുരുപവനപുരിയിലേക്ക് ഭക്തജന പ്രവാഹം. ചിങ്ങമാസത്തിലെ ആദ്യ ദിവസം തന്നെ 17ഓളം വിവാഹങ്ങളാണ് നടന്നത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ ആഗസ്റ്റ് 18 ന് 200 ഓളം വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച 41, 22ന് 165, 28ന് 137 എണ്ണം വിവാഹങ്ങൾ ക്ക് ബുക്കിങ് ആയി. സെപ്റ്റംബർ എട്ടിന് ഇതുവരെ 261 വിവാഹങ്ങൾ ശീട്ടായി ക്കഴിഞ്ഞു. 

തുടർച്ചയായ പൊതു അവധി ദിനങ്ങളായ ആഗസ്റ്റ്  18, 20, 25, 26, 28 തീയതികളിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് അഭൂത പൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇടദിവസങ്ങളായ ആഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളിൽ കൂടി  സ്പെഷ്യൽ/ വിഐപി ദർശന നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്

പൊതു വരി നിൽക്കുന്ന ഭക്തർക്കെല്ലാം സുഗമമായ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധി ദിനങ്ങളിൽ പതിവ് ദർശന നിയന്ത്രണം തുടരും. ഈ ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറക്കും. ഇതോടെ ദർശനത്തിനായി ഭക്തർക്ക് ഒരു മണിക്കൂർ അധികം ലഭിക്കുന്നതാണ്.

ആചാര പ്രധാനമായ ഇല്ലം നിറ ചടങ്ങ് നടക്കുന്ന ആഗസ്റ്റ് 18 ഞായറാഴ്ച  പുലർച്ചെ നാലര മണി വരെ മാത്രമേ സ്പെഷ്യൽ/ വി ഐ പി, പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന സൗകര്യം ഉണ്ടാകുകയുള്ളൂ. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്കുള്ള ദർശനവും  പുലർച്ചെ നാലര മണിക്ക് അവസാനിപ്പിക്കും. ഇല്ലം നിറയുടെ പൂജാവിധികളിലും ശീവേലി എഴുന്നള്ളിപ്പിലും സമയക്രമം പാലിക്കേണ്ടതിനാലാണ് ഈ ക്രമീകരണം. ഇല്ലം നിറ ദിനത്തിൽ ചോറൂൺ കഴിഞ്ഞുള്ള കുഞ്ഞുങ്ങൾക്കുള്ള സ്പെഷ്യൽ ദർശനം പന്തീരടി പൂജയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണി ദിനത്തിലും പതിവ് നിയന്ത്രണം തുടരുമെന്ന് ദേവസ്വം അറിയിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...