ഗുരുവായൂർ :ഗുരുവായൂര്‍ നഗരസഭയുടെയും, ഗുരുവായൂര്‍, പൂക്കോട്, തൈക്കാട് കൃഷിഭവന്‍റെയുംസംയുക്ത ആഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷക ദിനം വിപുലമായി ആചരിച്ചു. രാവിലെ 9 ന് ഗുരുവായൂര്‍ നഗരസഭ സെക്കുലര്‍ ഹാളില്‍ ഗുരുവായൂര്‍ എം എല എ എൻ കെ അക്ബര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭയിലെ മികച്ച കര്‍ഷകരെ ആദരിക്കുകയുണ്ടായി.എട്ട് മേഖല ഇനം കർഷകരാണ് തെരഞ്ഞടുക്കപ്പെട്ടത്. ഇതോടൊപ്പം പൂക്കോട് ഇക്കോഷോപ്പ് ഉല്‍പ്പാദിപ്പിക്കുന്ന സമൃദ്ധി വെളിച്ചെണ്ണയുടെ വിപണന ഉത്ഘാടനവും ചെയര്‍മാന്‍ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ സായിനാഥൻ, കൗണ്‍സിലര്‍ കെ പി ഉദയന്‍, തൈക്കാട് കൃഷി ഓഫിസര്‍ വി സി രജിന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റിട്ടയേഡ് കൃഷി ജോയിന്‍റ് ഡയറക്ടര്‍ മിനി ഇ എസ്.നല്ല ഭക്ഷണവും, ജൈവകൃഷിയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഗുരുവായൂര്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍ ശശീന്ദ്ര എസ്. നന്ദിയും പറഞ്ഞു.