ജീവനും ജീവിതവും മണ്ണിലമറന്നവർക്കായി സ്നേഹത്തോടെ ഒരു കൈത്താങ്ങ്

ഗുരുവായൂർ: ജീവകാരുണ്യ മേഖലയിലും പ്രസാധന രംഗത്തും നിരവധി പ്രവർത്തികൾ ഇതിനോടകം ചെയ്ത് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന എസ് കെ സി അലുംനി 77 – 83 ബാച്ചിലെ വിദ്യാർത്ഥികൾ ജീവനോപാധികളും സ്വപ്നങ്ങളും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വയനാട്ടിലെ നിരാലംബർക്കുള്ള സഹായമായി 67000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ഗുരുവായൂർ എം എൽ എ. എൻ കെ അക്ബറിൻ്റെ ഓഫിസിൽ വെച്ച് ശ്രീ ബക്കർ കെ കെ അദ്ദേഹത്തിന് തുക കൈമാറി.ചടങ്ങിൽ പ്രമീള, സുകുമാരൻ കുറ്റിച്ചിറ, കെ വി അബ്ദുൾ അസീസ്, ഗീത, ശ്രീദേവി, രാജൻ വർഗീസ്, വാജി കൊട്ടാരത്തിൽ, മധുസൂദനൻ, ആർ ടി എ ഗഫൂർ എന്നിവർ സംബന്ധിച്ചു.

➤ ALSO READ

ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍   ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു;  ജസ്‌ന സലീമിനെതിരെ  പോലീസ് കേസ് എടുത്തു..

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ്...