BEYOND THE GATEWAY

ഗുരുവായൂരിൽ ഐശ്വര്യ വിളക്ക് സമർപ്പിച്ചും, മഞ്ജുളാൽതറ മേളത്തിൻ്റെയും ആഘോഷ നിറവിൽ ചിങ്ങമഹോത്സവം

ഗുരുവായൂർ: മലയാള വർഷാരംഭ ദിനവും, ചിങ്ങമാസപിറവി ദിനവുമായ ആഗസ്റ്റ് 17 ശനിയാഴ്ച ഗുരുപവനപുരിയിൽ മറ്റൊരു ഉത്സവ ആഘോഷ നിറവ് തീർത്ത് ചിങ്ങമഹോത്സവം ആദ്ധ്യാത്മിക മികവോടെ വർണ്ണാഭമായി

ഉച്ചയ്ക്ക് 3 മണിക്ക് കിഴക്കെ നട മഞ്ജുളാൽ പരിസരത്ത് അതിർവരമ്പുകളും, വേർതിരിവുകളുമില്ലാതെ ഇരുനൂറ്റിയമ്പത്തൊന്നോളം (251) വാദ്യകലാകാരന്മാർ വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശത്തിൻ്റെ പ്രമാണത്തിൽ മാറ്റുരച്ച മഞ്ജുളാൽത്തറമേളത്തോടെ മഹോത്സവത്തിന് സമാരംഭം കുറിച്ചു.. വാദ്യ പ്രേമികളുടെ മനം നിറച്ച് എടക്കളത്തൂർ അജി, പാഞ്ഞാൾ വേലുക്കുട്ടി, പനമണ്ണ മനോഹരൻ, പഴം മ്പാലക്കോട് ശെൽവരാജ് എന്നീ വാദ്യപ്രമാണികളുടെ നേതൃത്വത്തിൽ രണ്ടു് മണിക്കൂറിലേറെ സമയം കൊട്ടി കയറി തിമിർത്താണു് മേളം സമാപിച്ചത്

വാദ്യകലയിലെ മികവുറ്റ പ്രതിഭാധനനർക്ക് തെക്കൂട്ട് വേണുഗോപാൽ സ്മാരണാർഥം ഏർപ്പെടുത്തിയിട്ടുള്ള 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാരം മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ വാദ്യകുലപതി ചേരാനെല്ലൂർ ശങ്കരൻക്കുട്ടി മാരാർക്ക് സമ്മാനിച്ചു.

പുരസ്ക്കാര സമർപ്പണത്തിന് ശേഷം വാദ്യ പ്രതിഭകളായ എളനാട് കണ്ണൻ പെരിങ്ങോട് നന്ദ കുമാർ ,പ്ലാക്കോട് മാധവൻകുട്ടി പെരിങ്ങോടു് ചന്ദ്രൻ പെരിങ്ങോട് ശ്രീധരൻ, പഴംമ്പാലക്കോട് ഷൺമുഖൻ .ഗുരുവായൂർപ്രമോദ് കൃഷ്ണ എന്നിവർ നയിച്ച അമ്പതംഗ പഞ്ചവാദ്യത്തിൻ്റെയും, ശ്രീകൃഷ്ണ വേഷങ്ങളുടെയും ദേവരൂപങ്ങളുടെയും, പട്ടു കുടകളുടെയും താലപ്പൊലിയുമായി ഭക്തജന ഘോഷയാത്ര സ്വാമി സന്മയാനന്ദജി, ഡേ. ഹരി നാരായണസ്വാമി, സ്വാമി കൃഷ്ണാനന്ദ സരസ്വതി എന്നിവരുടെ അകമ്പടിയോടെ മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച് കിഴക്കെ നട വീഥിയിലൂടെ ഗുരുവായൂരപ്പതിരുസന്നിധിയിൽ എത്തിചേർന്നു.

കിഴക്കെനട ദീപസ്തംഭത്തിന് മുന്നിലുള്ള മണ്ഡപ പരിസരം അപ്പാടെ പൂക്കളാലും, ചിത്രങ്ങളാലും കമനീയമായി അലങ്കരിച്ച് നിരയായി നറുനൈയ്യിൽ വെച്ച അഞ്ഞൂറോളം വിളക്കുകൾ ദീപാരാധനയ്ക്കു് ശേഷം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനേസ്ട്രർ. കെ പി വിനയൻ, നടനും അക്കാദമി പുരസ്ക്കാര ജേതാവുമായ കോട്ടയം രമേശ്, ഡോ വാസുദേവൻ തുടങ്ങിയവർ ചേർന്ന് ഭക്തരോടൊപ്പം പ്രാർത്ഥനാനിർഭരമായി തിരിതെളിയിച്ച് ഭഗവാനെ വന്ദിച്ച് സമർപ്പിച്ചതോടെ ചിങ്ങമഹോത്സവത്തിന് പരിസമാപ്തി കുറിച്ചു.

സമർപ്പണവിളക്കുകൾ ദേവസ്വം അഡ്മിസ്ട്രേറുടെ നേതൃത്വത്തിൽ മറ്റു ക്ഷേത്ര ഉദ്യോഗസ്ഥരും ചേർന്ന് സമർപ്പിത വിളക്കുകൾ ഏറ്റു് വാങ്ങി. പരിപാടിയ്ക്ക് കെ.ടി ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, രവിചങ്കത്ത്, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, ശ്രീധരൻ മാമ്പുഴ, ജയറാംആലക്കൽ, ടി.ദാക്ഷായിണി, നിർമ്മല നായകത്ത്, രാധാ ശിവരാമൻ, ഉദയ ശ്രീധരൻ, സരളമുള്ളത്ത്, ഡോ സോമസുന്ദരൻ, ഐ പി രാമചന്ദ്രൻ, ശ്രീകുമാർ പി നായർ, രവി വട്ടരങ്ങത്ത്, എം ഹരിദാസ്, സന്തോഷ് ഐനിപ്പൂള്ളി, എം ശ്രീനാരായണൻ, സേതു കരിപ്പോട്ട്, പ്രഹ്ലാദൻ മാമ്പറ്റ, വി ബാലകൃഷ്ണൻ നായർ, കാർത്തിക കോമത്ത്, ഗീത ഹരി നായർ, ഇ യു രാജഗോപാൽ, ടി കോമളം, എ തങ്കമണി മുരളി മുള്ളത്ത്.മധു കെ നായർ, ബിന്ദു ദാസ് എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...