BEYOND THE GATEWAY

ഗുരുവായൂരിൽ ബാലഗോകുലം മഹാഗോപൂജ നടത്തി..

ഗുരുവായൂർ:ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു ഗുരുവായൂർ ക്ഷേത്രം വടക്കേനടയിൽ മഹാഗോപൂജ നടത്തി. നാരായണാലയം മഠാധിപ തി സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.എസ്. പ്രേമാനന്ദൻ അധ്യക്ഷനായി. ബാലഗോകുലം ഉത്തരകേരള അധ്യക്ഷൻ എൻ.ഹരീന്ദ്രൻ സന്ദേശം നൽകി.

മൗനയോഗി ഹരിനാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ടി. ബാബു അയോധ്യ, ഗുരുവായുർ ഗോകുല ജില്ല കാര്യദർശി പി.കെ .ശിവദാസ്, തേലമ്പറ്റ കേശവൻ നമ്പൂതിരി, കെ.എം.പ്രകാശൻ, ഷമ്മി പനക്കൽ, എം.എസ്.രാജൻ എന്നിവർ പ്രസംഗിച്ചു.

ക്ഷേത്രം ഓതിക്കൻ പൊട്ട ക്കുഴി നീലകണ്ഠൻ നമ്പൂതിരി പൂജ ചെയ്തു പശുക്കളെ പൂജിച്ച് ഭക്ഷണം നൽകി. പശുപാലകർക്ക് വസ്ത്രവും ദക്ഷിണയും നൽ കി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.

കിഴക്കേനടയിൽ നിന്നു പശു ക്കളെ മാല ചാർത്തി മംഗളവാദ്യ ത്തിൻ്റെ അകമ്പടിയോടെ എഴുന്നള്ളിച്ചു പ്രദക്ഷിണമായി വടക്കേ നടയ്ക്കൽ എത്തിച്ചതിനു ശേഷമായിരുന്നു ഗോപൂജ. ബാ ലഗോകുലം ഭാരവാഹികളായ പി .കെ.ശിവദാസ്, സി.മാധവപ്രസാദ്, പി.ബി.സുദേവ് എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...