ഗുരുവായൂർ: ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ 1996 -98 പ്രീഡിഗ്രി ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന വരുടെ പുന:സമാഗമം ശ്രീകൃഷ്ണ കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ വെച്ച് പ്രിൻസിപ്പൽ ഡോ പി എസ് വിജോയ് ഉദ്ഘാടനം ചെയ്തു.
മുൻ പ്രിൻസിപ്പൽ ഡോ പി ശങ്കരനാരായണൻ മുഖ്യാതിഥിയായി.ഫിലിം കൊറിയോഗ്രാഫിയിൽ സംസ്ഥാന അവാർഡ് ജേതാവ് അരുൺ ലാലിനെ ഡോ പി എസ് വിജോയ്, ഡോ പി ശങ്കരനാരായണൻ എന്നിവർ ചേർന്ന് ആദരിച്ചു. അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ടി ജയകൃഷ്ണൻ സ്വാഗതവും, കെ ശ്രീരാജ് നന്ദിയും പറഞ്ഞു.
തുടർന്ന് ആയിരത്തിലധികം സ്റ്റേജുകളിൽ പാടിയ, നിരവധി ടി വി ഷോകളിൽ നിറഞ്ഞു നിൽക്കുന്ന ഷാബിർ ഗുരുവായൂരിൻ്റെ നേതൃത്യത്തിലുള്ള ഗാനമേളയും അരങ്ങേറി. ജിജേഷ് വേലൂർ, മിജി ഷാജി, കെ അജയ് കുമാർ, ഫിനോജ് കുളങ്ങര, സിമി അജിത് എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.