പൊന്നിൻ ചിങ്ങത്തെ വരവേറ്റ് വടക്കേക്കാട് കൊളത്താപ്പള്ളി മനയിൽ ഇല്ലം നിറ നടന്നു.

ഗുരുവായൂർ: കേരളീയ ഭവനങ്ങളിൽ കർക്കടകം,ചിങ്ങം മാസങ്ങളിലായി നടത്തുന്ന ആചാരമാണ് ഇല്ലം നിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിയ്ക്കാൻ വേണ്ടിയാണ് ഇല്ലം നിറ  ആചരിയ്ക്കുന്നത്.  ഞായറാഴ്ച ആഗസ്റ്റ് 18 ന് പൊന്നിൻ ചിങ്ങത്തെ വരവേറ്റ് qവടക്കേക്കാട് കൊളത്താപ്പള്ളി മനയിൽ ഇല്ലം നിറ നടന്നു.

ശംഖനാദത്തിൻറെ അകമ്പടിയോടെ   കൊളത്താപ്പള്ളി ഭവദാസൻ നമ്പൂതിരി, ജിബിൻ ദാസ് കൊളത്താപ്പള്ളി എന്നിവർ കതിർകുലകൾ  ശിരസ്സിലേറ്റി പ്രദക്ഷിണം വെച്ച് ഗൃഹത്തിൽ പ്രവേശിച്ചു. ജിബിൻ ദാസ് കൊളത്താപ്പള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. 

ഗൃഹത്തിൽ കതിർ കുലകൾ പൂജിച്ച ശേഷം ഗൃഹത്തിലെ വിവിധ മുറികളിൽ സ്ഥാപിച്ചു. തുടർന്ന് പൂജിച്ച കതിരുകൾ ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്തു. ഭക്തരുടെ പറവെയ്പ്പും ഉണ്ടായിരുന്നു.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാരം തീപിടുത്തം: സുരക്ഷാ വീഴ്ച അന്വേഷിക്കും – ദേവസ്വം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തിക്കിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിയ സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കും. അതിനായായി പോലീസിന് കത്ത് നൽകാൻ തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  കത്തിനശിച്ച...