ഗുരുവായൂർ: SNDPയോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖയുടെ നേതൃത്വത്തിൽ 170 ആം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ബ്ലാങ്ങാട് ശാഖാ ഗുരുമന്ദിരത്തിൽ ഗുരുപൂജ,പതാക ഉയർത്തൽ,മധുരപലഹാര വിതരണം,SSLC, +2 full A+ കിട്ടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടത്തി.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി ഷൺമുഖൻ ഭദ്രദീപം തെളിയിച്ചു.

ശാഖ പ്രസിഡൻ്റ് കെ.എ വേലായുധൻ അദ്ധ്യക്ഷനായി,സെക്രട്ടറി സി.എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. രമണി ഷൺമുഖൻ, സി.കെ സോമൻ, എം.വി പ്രകാശൻ, ലളിതാ രാജീവ്, പ്രസന്നൻ വലിയ പറമ്പിൽ, സി.വി രാജീവ്, ജിതേഷ് പൊന്നരാശ്ശേരി എന്നിവർ പങ്കെടുത്തു. ഗുരു പൂജക്ക് അരുൺ ശാന്തി പണിക്കശ്ശേരി മുഖ്യ കാർമ്മികത്വം വഹിച്ചു
