BEYOND THE GATEWAY

ശ്രീ നാരായണ ഗുരുദേവ ജയന്തിയും വിദ്യാഭ്യാസ ആദരവും നടന്നു.

ഗുരുവായൂർ: ശ്രീനാരായണ ഗുരുദേവന്റെ 170ാം ഗുരു ജയന്തി, എസ്എൻഡിപി യോഗം പാവറട്ടി ശാഖയുടെ ആഭിമുഖ്യത്തിൽ മരുതയൂർ ഗുരുമന്ദിരത്തിൽ വെച്ച് വിപുലമായി ആഘോഷിച്ചു.

പ്രസിഡൻ്റ് സുകുമാരൻ അമ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. സുജിത് അയിനിപ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് മുകുന്ദൻ അയിനിപുള്ളി സ്വാഗതവും സുരേഷ് എ കെ ആശംസയും നേർന്നു. യോഗത്തിൽ വനിതാ സംഘം ഭാരവാഹികളായ ശ്രീലക്ഷ്മി പ്രദീപ്, കനകം മുകുന്ദൻ, ബിജി സുനിൽ, യുവജന സംഘം ഭാരവാഹികളായ സുരേഷ്, അജീഷ് അമ്പാടി, ശശികുമാർ മുതലായവർ പങ്കെടുത്ത് സംസാരിച്ചു.

യോഗത്തിൽ വെച്ച് എസ് എസ് എൽ സിയ്ക്കും പ്ലസ് ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ച് അവർക്ക് ട്രോഫികൾ സമ്മാനിച്ചു.
യോഗാവസാനം മധുരപലഹാര
വിതരണവും ഉണ്ടായിരുന്നു. യോഗത്തിൽ സെക്രട്ടറി രാജൻ എ ജി നന്ദി രേഖപ്പെടുത്തി

➤ ALSO READ

ചിന്മയമിഷൻ ഗുരുവായൂരിൽ ഏകദിന രാധാമാധവം ബാലവിഹാർ ക്യാമ്പ് നടത്തി

ഗുരുവായൂർ: ചിന്മയമിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനത്തിനായും അതു വഴി ഭാവിയിൽ മദ്യ മയക്ക്മരുന്നുകളുടെ പിടിയിൽ പെടാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന ജീവിത രീതിയിലേക്ക് കുട്ടികളെ നയിക്കുവാൻ 40 ൽ...