BEYOND THE GATEWAY

രാജീവ് ഗാന്ധി ജന്മദിനം ആചരിച്ച്‌ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ഗുരുവായൂർ: ആധുനികഭാരതത്തിൻ്റെ വികസന നായകനും, അമര സാരഥിയുമായ മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡണ്ടുമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സ്മരണകൾ പങ്ക് വെച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ സദ്ഭാവന ദിനാചരണം നടത്തി.

കിഴക്കെ നടയിൽ മഞ്ജുളാൽ പരിസരത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷയിൽ ചേർന്ന സദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പി.ഐ. ലാസർ മാസ്റ്റർ ഉൽഘാടനം ചെയ്തു.

രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെ തുടക്കം കുറിച്ച വേളയിൽ രാഷ്ടസദ്ഭാവന പ്രതിജ്ഞയും മെടുത്തു നേതാക്കളായ. മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ രവികുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എസ് സൂരജ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിശിവൻ പാലിയത്ത്, നിയോജക മണ്ഡലംകർഷക കോൺഗ്രസ്സ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് പ്രിയാരാജേന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ കെ രജ്ജിത്ത്, സർവീസ് പെൻഷണേഴ്സ് ജില്ലാ സെക്രട്ടറി വി.കെ.ജയരാജ്, കെ പി എസ് റ്റി എ സെക്രട്ടറി റെയ്മണ്ട് ചക്രമാക്കിൽ, മണ്ഡലം നേതാക്കളായ സി ശിവശങ്കരൻ, ബഷീർ മാണിക്കത്ത്പടി, ശശികുമാർ പട്ടത്താക്കിൽ, എം എം പ്രകാശ്, ജലീൽ മുതുവട്ടൂർ, രാഗേഷ് കെ, രാമചന്ദ്രൻ സി എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...