BEYOND THE GATEWAY

ഗുരുവായുരിൽ വാരിയർ സമാജം വനിതാ സംഗമം ശോഭ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം സംസ്ഥാന വനിതാ സംഗമം സമാജം അക്ഷയ ഹാളിൽ മുൻസിപ്പൽ കൗൺസിലർ ശോഭ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വനിതാ വേദി പ്രസിഡണ്ട് ഗീത ആർ വാരിയർ അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ശാരീരിക പ്രയാസങ്ങളും പ്രതിവിധികളും എന്ന വിഷയത്തെക്കുറിച്ച് ഡോ പി എസ് ശ്രീരഞ്ജിനി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. സമാജത്തിൽ വനിതാ പ്രവർത്തകരുടെ ആവശ്യകതയെക്കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി വി വി മുരളീധര വാര്യർ മുഖ്യ പ്രഭാഷണം നടത്തി.

നവതിയിലെത്തിയ മുതിർന്ന അമ്മ ടി അമ്മിണി വാരസ്യാരെ ആദരിച്ചു. സംസ്ഥാന ട്രഷറർ വി വി ഗിരീശൻ, സംസ്ഥാന സെക്രട്ടറി എ സി സുരേഷ്, ജില്ല സെക്രട്ടറി വ വി സതീശൻ, ഡി ബി മെമ്പർ രജനീഷ് ആർ വാര്യർ, സംസ്ഥാന വനിതാ വേദി സെക്രട്ടറി ചന്ദ്രിക കൃഷ്ണൻ, സീതാ ഗോപിനാഥ് , മാലതി വാരസ്യാർ, ഉഷദാസ് എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

പിരിച്ചു വിടുന്ന താൽക്കാലിക ജീവനക്കാരുടെ പ്രശ്നങ്ങൾ ദേവസ്വം മന്ത്രിയുമായി ചർച്ച ചെയ്യും; വി ഡി സതീശൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പിരിച്ചു വിടുന്ന താൽക്കാലിക ജീവനക്കാരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീൻ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വച്ച് ചർച്ച നടത്തി. അവരുടെ പ്രശ്നങ്ങൾ ദേവസ്വം മന്ത്രിയുമായി സംസാരിക്കാമെന്ന്...