ഗുരുവായൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് യൂത്ത് വിംഗ് പ്രഥമ സമ്മേളനം ഗുരുവായൂർ ഗോകുലം പാർക്കിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് കെ രമേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർമാൻ കെ കൃഷ്ണദാസ് ഭദ്രം കുംബ സുരക്ഷp പദ്ധതിയുടെ പത്ത് ലക്ഷം രൂപയുടെ ചെക്ക് മരണമടഞ്ഞ എം സി മുരളിയുടെ (അഞ്ജലി ബേക്കറി) സഹോദരൻ എം സി മധുവിനും, ചികിത്സ ധന സഹായമായ ഒന്നര ലക്ഷം രൂപയുടെ ചെക്ക് എൻ രാജന്റെ പ്രതിനിധി ഒ ഷാജി മോനും സദസ്സിൽ വെച്ച് നൽകി
ലൂക്കോസ് തലക്കോട്ടൂർ, ജോജി തോമസ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷിബു , ഡെന്നീസ് സി ടി, പുതൂർ രമേഷ് കുമാർ, പി ഐ ആന്റോ, വനിതാ വിംഗ് പ്രസിഡന്റ് സുബിതാ മജ്ജു, ജനറൽ സെക്രട്ടറി സ്മിതാ ബിനോയ് എന്നിവർ സംസാരിച്ചു. യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി വിഷ്ണു കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു. മുജിബ് റഹ്മാൻ നന്ദി പറഞ്ഞു. മുതിർന്ന ഗുരുവായൂരിലെ വ്യാപാരികളായ എ മാധവൻ കൃഷ്ണ പ്രിയ ഹോട്ടൽ, കെ വി രവീന്ദ്രൻ ( ഗിഫ്റ്റ് ലാന്റ് ) വിലാസ് സേട്ട് (ശ്രീകൃഷ്ണ ജുവല്ലറി)എന്നിവരെ കെ വി അബ്ദുൾ ഹമീദ് പൊന്നാട നൽകി ആദരിച്ചു.