BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണിയോടനുബന്ധിച്ചുള്ള ഭാഗവത സപ്താഹം നാളെ മുതൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹം ആഗസ്റ്റ് 22 വ്യാഴാഴ്ച തുടങ്ങും. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കൽ, ആചാര്യവരണം. തുടർന്ന് മാഹാത്മ്യ പാരായണം. ദിവസവും രാവിലെ 5 മണി മുതൽ പാരായണം.11 മണി മുതൽ പ്രഭാഷണവും ഉണ്ടാകും.

ഗുരുവായൂർ കേശവൻ നമ്പൂതിരി, ഡോ വി അച്ച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി, പൊന്നുടക്കം മണികണ്ഠൻ നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, പുതുമന ഊശ്വരൻ ‘ നമ്പൂതിരി (പൂജകൻ) എന്നിവരാണ് യജ്ഞാചാര്യൻമാർ. സപ്താഹം ആഗസ്റ്റ് 29 ന് സമാപിക്കും.

➤ ALSO READ

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 12 മുതൽ 20 വരെ സ്‌പെഷൽ ദർശന നിയന്ത്രണം..

ഗുരുവായൂർ :വേനലവധിക്കാലത്തെഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കുന്നതിനായി അവധി ദിനങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രിൽ 15, 16, 19 തീയതികളിൽ കൂടി നിലവിൽ പൊതുഅവധി ദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള...